കെട്ടിടത്തിൽ തൂങ്ങി കിടന്ന് റീൽ ചിത്രീകരണം; യുവതിയും സുഹൃത്തും അറസ്റ്റിൽ

Share

പൂനെയിൽ കെട്ടിടത്തിൽ തൂങ്ങി കിടന്ന് റീൽ ചിത്രീകരണം നടത്തിയ യുവതിയും സുഹൃത്തും അറസ്റ്റിൽ. മിഹിർ ഗാന്ധി (27), മിനാക്ഷി സലുങ്കെ എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കൊപ്പം റീൽ ചിത്രീകരിച്ചവർ ഒളിവിലാണ്‌.

പൂനെയിലെ പഴയ ഒരു ക്ഷേത്രത്തിൻറെ ഭാഗമായ കെട്ടിടത്തിൽ അപകടകരമായി തൂങ്ങിക്കിടന്നായിരുന്നു റീൽ. സുഹൃത്ത് മിഹിർ ഗാന്ധിയുടെ കയ്യിൽ പിടിച്ച് മീനാക്ഷി സുലുങ്കെ തൂങ്ങിക്കിടക്കുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പത്തുനില കെട്ടിടത്തിന് സമാന ഉയരത്തിലുള്ള ക്ഷേത്രത്തിന് മുകളിൽ കയറിയായിരുന്നു ഇവരുടെ അഭ്യാസപ്രകടനം.

മീനാക്ഷിയും മിഹിറും പൊലീസ് വിളിപ്പിച്ചത് പ്രകാരം സ്റ്റേഷനിൽ എത്തുകയും തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്യുകയായിരുന്നു . ആറുമാസം വരെ തടവു കിട്ടാവുന്ന വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.

Read more

"ജാതിമത ഭേദമന്യേ ഏവരും ഒന്നിച്ചിരിക്കുന്ന ഈ സുദിനം നാടിന്റെ സാമൂഹിക ഐക്യത്തെ കൂടുതൽ ദൃഢമാക്കും"; രാഷ്ട്രപതിയുടെ ഓണാശംസ

"ജാതിമത ഭേദമന്യേ ഏവരും ഒന്നിച്ചിരിക്കുന്ന ഈ സുദിനം നാടിന്റെ സാമൂഹിക ഐക്യത്തെ കൂടുതൽ ദൃഢമാക്കും"; രാഷ്ട്രപതിയുടെ ഓണാശംസ

ഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഓണം പ്രകൃതിയോടുള്ള നന്ദി പ്രകടിപ്പിക്കുന്ന ഉത്സവമാണ്. ഇന്ത്യയിലും വിദേശത്തുമു

കേരളത്തിന് കേന്ദ്രത്തിന്റെ ഓണസമ്മാനം: 'കേരളം' പേരുമാറ്റ വിജ്ഞാപനം പ്രാബല്യത്തിൽ

കേരളത്തിന് കേന്ദ്രത്തിന്റെ ഓണസമ്മാനം: 'കേരളം' പേരുമാറ്റ വിജ്ഞാപനം പ്രാബല്യത്തിൽ

ന്യൂഡൽഹി: കേരളത്തിന്റെ ഔദ്യോഗിക നാമം മാതൃഭാഷയുടെ തനിമ നിലനിർത്തി 'കേരളം' എന്ന് മാത്രമാക്കി കേന്ദ്ര സർക്കാരിന്റെ നിർണായക വിജ്