ഗോവന്‍ ചലച്ചിത്ര മേളയില്‍ തിളങ്ങി ഈ.മാ.യൗ; രജതചകോരം ചെമ്പന്‍ വിനോദിന്; ലിജോ ജോസ് സംവിധായകന്‍
ഗോവന്‍ ചലച്ചിത്ര മേളയില്‍ തിളങ്ങി മലയാളം സിനിമ ഈ.മാ.യൗ. മികച്ച നടനായി ചെമ്പന്‍ വിനോദും സംവിധായകനായി ലിജോ ജോസ് പെല്ലിശ്ശേരിയും രജതമയൂര പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി.
ഗോവന്‍ ചലച്ചിത്ര മേളയില്‍ തിളങ്ങി മലയാളം സിനിമ ഈ.മാ.യൗ. മികച്ച നടനായി ചെമ്പന്‍ വിനോദും സംവിധായകനായി ലിജോ ജോസ് പെല്ലിശ്ശേരിയും രജതമയൂര പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി. ഈ.മ.യൗ എന്ന സിനിമയിലെ പ്രകടനത്തിനാണ് മലയാളത്തിന് അഭിമാനമായി ഇരുവരെയും തേടി പുരസ്‌കാരം എത്തിയത്. ഈ രണ്ടു പുരസ്‌കാരങ്ങളും മലയാളികള്‍ക്ക് ഒരുമ്മിച്ച് ലഭിക്കുന്നത് ആദ്യ തവണയാണ്. കഴിഞ്ഞ വര്‍ഷം ടേക്ക് ഓഫിലെ അഭിനയത്തിന് പാര്‍വതി മികച്ച നടിക്കുള്ള രജതമയൂരം നേടിയിരുന്നു.
ഇക്കുറി മികച്ച നടിക്കുള്ള രജത മയൂര പുരസ്‌കാരം വെന്‍ ദി ട്രീസ് ഫോള്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് അനസ്തസ്യ പുസ്‌തോവിച്ച് സ്വന്തമാക്കി.
സെര്‍ജി ലോസ്‌നിറ്റ്‌സ സംവിധാനം ചെയ്ത യുക്രൈനിയന്‍, റഷ്യന്‍ ചിത്രം ഡോണ്‍ബാസിനാണ് മികച്ച ചിത്രത്തിനുള്ള സുവര്‍ണ മയൂരം. കിഴക്കന്‍ യുക്രെയിനിലെ ഡോണ്‍ബാസ് എന്ന പ്രദേശത്തെ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ചിത്രമാണ് ഡോണ്‍ബാസ്.