ഭൂമിക്ക് മുകളില്‍ സ്വര്‍ണ്ണത്തരികള്‍ കണ്ടു; ഒടുവില്‍ കണ്ടെത്തിയത് 11.48 കോടി ടണ്‍ സ്വര്‍ണ നിക്ഷേപം

ഭൂമിക്കു മുകളിലായി സ്വര്‍ണ്ണത്തിന്റെയും ചെമ്പിന്റെയും തരികള്‍ കണ്ടു പരിശോധന നടത്തിയപ്പോള്‍ തിരിച്ചറിഞ്ഞത് 11.48 കോടി ടണ്‍ സ്വര്‍ണ്ണത്തിന്റെ നിക്ഷേപം . ജയ്പൂരിലെ ബന്‍സ്വാര, ഉദയ്പൂര്‍ എന്നീ നഗരങ്ങളിലാണ് സംഭവം.

ഭൂമിക്ക് മുകളില്‍ സ്വര്‍ണ്ണത്തരികള്‍ കണ്ടു; ഒടുവില്‍ കണ്ടെത്തിയത് 11.48 കോടി ടണ്‍ സ്വര്‍ണ നിക്ഷേപം
gold

ഭൂമിക്കു മുകളിലായി സ്വര്‍ണ്ണത്തിന്റെയും ചെമ്പിന്റെയും തരികള്‍ കണ്ടു പരിശോധന നടത്തിയപ്പോള്‍ തിരിച്ചറിഞ്ഞത് 11.48 കോടി ടണ്‍ സ്വര്‍ണ്ണത്തിന്റെ നിക്ഷേപം . ജയ്പൂരിലെ ബന്‍സ്വാര, ഉദയ്പൂര്‍ എന്നീ നഗരങ്ങളിലാണ് സംഭവം.

ഭൂമിക്ക് മുകളില്‍ സ്വര്‍ണതരി കണ്ടെത്തിയതോടെ ഈ പ്രദേശത്ത്  സ്വര്‍ണനിക്ഷേപങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സൂചിപ്പിച്ചിരുന്നു. സ്വര്‍ണം മാത്രമല്ല, ചെമ്പ്, ഈയം, സിങ്ക് എന്നിവയുടെ ശേഖരവുമുണ്ടാകാനിടയുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇത് ഖനനം ചെയ്‌തെടുക്കാനുള്ള സംവിധാനം ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ  കൈവശമില്ല.

ഇതിനായുള്ള ഡ്രില്ലിങ്ങ് സംവിധാനം ഒരുങ്ങിയാല്‍ ഖനനം ആരംഭിക്കും. ആദ്യ ഘട്ടത്തില്‍ സ്വര്‍ണവും ചെമ്പും ഖനനം ചെയ്യാനാണ് തീരുമാനം. ശിക്കാര്‍ ജില്ലയിലും സ്വര്‍ണനിക്ഷേപത്തിന് സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.അതിനാല്‍ തന്നെ പുത്തന്‍ഡ്രില്ലിങ് സംവിധാനങ്ങളുമായി വൈകാതെ ഖനനം ആരംഭിക്കാനാണു തീരുമാനം. മേഖലയില്‍ പരിശോധന നടത്തിയ ഭൗമശാത്രവിദഗ്ധരുടെ നിരീക്ഷണ പ്രകാരം 3.5 കോടി ഈയവും സിങ്കും രാജ്പുര-ദാരിബ ഖനികളിലുണ്ട് എന്നാണു കണ്ടെത്തല്‍. രാജസ്ഥാനില്‍ മാരതം 81 കോടി ടണ്‍ ചെമ്പു നിക്ഷേപം ഉണ്ട് എന്നു കരുതുന്നു.

Read more

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ: ഹൈക്കമാൻഡിന് അതൃപ്തി

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ: ഹൈക്കമാൻഡിന് അതൃപ്തി

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ ഡോ ശശി തരൂർ എംപി പങ്കെടുത്തതിൽ ഹൈക്കമാൻഡിന് അതൃപ്തി. രാഷ്ട്

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ജാമ്യ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കു