ആലുവയിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി: അപകടം ട്രാക്ക് മാറുന്നതിനിടെ

Share

ആലുവയിൽ ​ഗുഡ്സ് ട്രെയിൻ പാളം തെറ്റി. ആന്ധ്രയില്‍ നിന്നും നിന്ന് കൊല്ലം വരികയായിരുന്ന ഗുഡ്സ് ട്രെയിനാണ് ആലുവയിൽ പാളം തെറ്റിയത്. അർധരാത്രി പിന്നിട്ടതോടെയാണ് സംഭവം. 42 വാഗണ്‍ സിമന്റുമായാണ് ട്രെയിൻ കൊല്ലത്തേക്ക് പോയത്. മുന്‍പിലുള്ള 2,3,4,5 വാഗണുകളാണ് ആലുവ മൂന്നാം പ്ലാറ്റ്ഫോമിന് സമിപുഉള്ള ട്രാക്കിൽ പാളം തെറ്റിയത്.

ഇതിന് പിന്നാലെ ട്രെയിൻ ​ഗതാ​ഗതം തടസപ്പെട്ടിരുന്നു. തുടർന്ന് 2.15ഓടെ ​ഗതാ​ഗതം ഭാ​ഗികമായി പുനഃസ്ഥാപിച്ചു. സിംഗിൾ ലൈൻ ട്രാഫിക് പുനഃസ്ഥാപിച്ച് ഒരു വരി പാതയിലൂടെ ട്രെയിൻ കടത്തി വിട്ടു തുടങ്ങി. ഗതാഗതം പൂർണമായി പുനഃസ്ഥാപിക്കാൻ ശ്രമം തുടരുകയാണ്.

അതേസമയം, അഞ്ച് ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. രണ്ടെണ്ണം ഭാ​ഗികമായി റദ്ദാക്കുകയും, ഒരു ട്രെയിനിന്റെ സമയം പുനക്രമീകരിക്കുകയും ചെയ്തു.

ഇന്ന് റദ്ദ് ചെയ്ത ട്രെയിനുകൾ

1) ഗുരുവായൂർ തിരുവനന്തപുരം- ഇന്റർസിറ്റി (16341).

2) എറണാകുളം-കണ്ണൂർ ഇന്റർസിറ്റി(16305).

3) കോട്ടയം-നിലംബുർ എകസ്പ്രെസ്
(16326).

4) നിലമ്പുർ- കോട്ടയം എക്സ്പ്രസ്സ്(16325)

5) ഗുരുവായൂർ-ഏർണാകുളം എക്സ്പ്രെസ്(06439)

Read Also : ബീഹാറിൽ ട്രെയിനു തീവച്ച് പ്രതിഷേധക്കാർ

ഭാഗീകമായി റദ്ദ് ചെയ്തവ

1) ഇന്നലെ(27.1.22) പുനലൂർ നിന്ന് പുറപ്പെട്ട ഗുരുവായൂർ എക്സ്പ്രെസ്(16328) തൃപ്പൂണിത്തുറയിൽ സർവീസ് അവസാനിപ്പിച്ചു.

2) ഇന്നലെ(27.1.22)ചെന്നൈ എഗ്മോറിൽ നിന്ന് പുറപ്പെട്ട
ഗുരുവായൂർ പ്രതിദിന എക്സ്പ്രെസ്(16127) എറണാകുളത്ത് സർവിസ് അവസാനിപ്പിച്ചു.

പുറപ്പെടുന്ന സമയം പുനക്രമിച്ചവ

1) ഇന്ന്(28.1.22) രാവിലെ 5.15ന് പുറപ്പെടേണ്ട എറണാകുളം-പൂണെ എക്സ്പ്രെസ്
(22149), 3 മണിക്കൂർ വൈകി 8.15ന് പുറപ്പെടും.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ