ഗൂഗിള്‍ പ്ലസ്‌ ഏപ്രില്‍ 2ന് അടച്ചുപൂട്ടും

1

സെർച്ച് എഞ്ചിൻ ഭീമൻ ഗൂഗിളിന്‍റെ സോഷ്യൽ നെറ്റ് വർക്ക് പ്ലാറ്റ്ഫോം  ഗൂഗിള്‍ പ്ലസ്‌ ഏപ്രില്‍ 2ന് ഔദ്യോഗികമായി അടച്ചുപൂട്ടുമെന്ന് പ്രഖ്യാപിച്ചു.  ഗൂഗിള്‍ പ്ലുസ്സില്‍ ഉള്ള എല്ലാ അക്കൌണ്ടുകളും പേജുകളും ഷട്ട് ഡൌണ്‍ ചെയ്യുന്നതോടെ ഡിലീറ്റ് ചെയ്യപ്പെടും

 ഗൂഗിള്‍ ഫോട്ടോസ് സൈറ്റില്‍ സൂക്ഷിച്ചിരിക്കുന്ന ഫോട്ടോകള്‍ക്കും വീഡിയൊകളെയും ഇത് ബാധിക്കില്ല. നിങ്ങളുടെ ഗൂഗിള്‍ പ്ലസ് ഡിലിറ്റ് ചെയ്യപ്പെടുന്നതിന് മുന്‍പ് ആര്‍ക്കയ് വ് ചെയ്യാന്‍ സാധിക്കും Archive Google+

സോഷ്യൽ നെറ്റ് വർക്കിംഗ് മത്സരത്തിൽ ഫെയ്സ്ബുക്കിനെയും ട്വിറ്ററിനെയും വെല്ലുവിളിക്കാൻ ശ്രമിച്ച ഗൂഗിൾ 2011 ൽ ഗൂഗിൾ പ്ലസ് പുറത്തിറക്കിയത്.

പ്രതീക്ഷയ്ക്കൊത്ത് ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ കഴിയാഞ്ഞതും വിജയകരമായ ഉല്പന്നത്തെ നിലനിർത്തുന്നതിലുള്ള  ബുദ്ധിമുട്ടുമാണ് ഗൂഗിള്‍ പ്ലസിന്‍റെ അടച്ചു പൂട്ടലിനു കാരണമായതെന്നാണ് ഗൂഗിള്‍ ബ്ലോഗ്‌ പോസ്റ്റില്‍  വ്യക്തമാക്കുന്നത്.