സ്വിമ്മിങ് പൂളുണ്ട്, മസാജിംഗ് മുറിയുണ്ട്, കളിക്കളമുണ്ട്; ലണ്ടനിലെ ഗൂഗിളിന്റെ പുതിയ ഓഫിസിലെ സൗകര്യങ്ങള്‍ കേട്ടാല്‍ ഞെട്ടും

ലോകത്തിലെ തന്നെ ഏറ്റവും വലിയ കമ്പനികളില്‍ ഒന്നാണ് ഗൂഗിള്‍. അപ്പോള്‍ ഗൂഗിള്‍ ഓഫീസിലെ സൌകര്യങ്ങള്‍ ഒട്ടും കുറയാന്‍ പാടില്ല. ഇതുപറയാന്‍ കാരണം ലണ്ടനില്‍ പുതിയതായി വരുന്ന ഗൂഗിളിന്റെ പുതിയ ഓഫീസാണ്. യൂറോപ്പിലെ തന്നെ വലിയ കെട്ടിടം പണിയാന്‍ ഗൂഗിൾ ലക്ഷ്യമിടുകയാണ്. ജീവനക്കാർക്കായി നിരവധി സൗകര്യങ്ങളാണ് ഗൂഗിൾ ഇത

സ്വിമ്മിങ് പൂളുണ്ട്, മസാജിംഗ് മുറിയുണ്ട്, കളിക്കളമുണ്ട്; ലണ്ടനിലെ ഗൂഗിളിന്റെ പുതിയ ഓഫിസിലെ സൗകര്യങ്ങള്‍ കേട്ടാല്‍ ഞെട്ടും
goo

ലോകത്തിലെ തന്നെ ഏറ്റവും വലിയ കമ്പനികളില്‍ ഒന്നാണ് ഗൂഗിള്‍. അപ്പോള്‍ ഗൂഗിള്‍ ഓഫീസിലെ സൌകര്യങ്ങള്‍ ഒട്ടും കുറയാന്‍ പാടില്ല. ഇതുപറയാന്‍ കാരണം ലണ്ടനില്‍ പുതിയതായി വരുന്ന ഗൂഗിളിന്റെ പുതിയ ഓഫീസാണ്.  യൂറോപ്പിലെ തന്നെ വലിയ കെട്ടിടം പണിയാന്‍ ഗൂഗിൾ ലക്ഷ്യമിടുകയാണ്. ജീവനക്കാർക്കായി നിരവധി സൗകര്യങ്ങളാണ് ഗൂഗിൾ ഇതില്‍ ഒരുക്കാന്‍ പോകുന്നത്.

മൂന്നു ലൈനിലുളള സ്വിമ്മിങ് പൂൾ, മസാജ് മുറികൾ, വ്യായാമം ചെയ്യാനുളള മുറികൾ, ബാസ്കറ്റ്ബോൾ, സോക്കർ, ബാഡ്മിന്റൻ എന്നിവ കളിക്കാനായി പ്രത്യേക സ്ഥലങ്ങൾ, സ്റ്റെയർകേസിൽനിന്നും കളിക്കാൻ താൽപര്യമില്ലാത്തവർക്ക് കളി കാണാനുളള സൗകര്യം തുടങ്ങി വലിയ സൗകര്യങ്ങളാണ് ജോലിക്കാർക്കായി ഗൂഗിൾ കെട്ടിടത്തിൽ ഒരുക്കിയിരിക്കുന്നത്. കിങ്സ് ക്രോസിലെ നിലവിലെ കമ്പനിയോട് ചേർന്ന് ഒരു മില്യൻ സ്ക്വയർ ഫീറ്റിലായിരിക്കും കെട്ടിടം നിർമിക്കുക.

കെട്ടിടത്തിന്റെ മേൽക്കൂര പൂന്തോട്ടം കൊണ്ടായിരിക്കും മറയ്ക്കുക. 300 മീറ്റർ നീളമാണ് പൂന്തോട്ടത്തിന് ഉണ്ടായിരിക്കുക. ഇതിനുപുറമേ ഓടാനുളള ട്രാക്കും വിശ്രമിക്കാനുളള സ്ഥലങ്ങളും ഭാഗികമായി പൂക്കളാൽ നിറയ്ക്കും. ഒരുകൂട്ടം പ്രശസ്തരായ ആർക്കിടെക്കുകളെയും ഡിസൈനർമാരെയും ആണ് ലണ്ടനിലെ ഓഫിസ് നിർമാണത്തിന് ഗൂഗിൾ ചുതമലപ്പെടുത്തിയിരിക്കുന്നത്. കാലിഫോർണിയയിൽ കമ്പനിയുടെ ഓഫിസ് നിർമാണത്തിൽ പങ്കാളിയായ തോമസ് ഹെതർവിക്കും ഇക്കൂട്ടത്തിലുണ്ട്.10 നിലകളായിരിക്കും കെട്ടിടത്തിന് ഉണ്ടാവുക. 7,000 ത്തോളം ജീവനക്കാരായിരിക്കും ഈ ഓഫിസിൽ ജോലി ചെയ്യുക. കെട്ടിടത്തിന്റെ നിർമാണം അടുത്ത വർഷത്തോടെ തുടങ്ങും.

google office, london

Read more

"ഷാഹിദിന്‍റെ കഥാപാത്രം എന്‍റെ അച്ഛൻ തന്നെ, സിനിമയാക്കിയത് അനുവാദമില്ലാതെ'; രണ്ട് കോടി ആവശ്യപ്പെട്ട ഹുസൈൻ ഉസ്താരയുടെ മകൾ

"ഷാഹിദിന്‍റെ കഥാപാത്രം എന്‍റെ അച്ഛൻ തന്നെ, സിനിമയാക്കിയത് അനുവാദമില്ലാതെ'; രണ്ട് കോടി ആവശ്യപ്പെട്ട ഹുസൈൻ ഉസ്താരയുടെ മകൾ

വിശാൽ ഭരദ്വാജ് സംവിധാനം ചെയ്ത് ഷാഹിദ് കപൂർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഓ റോമിയോ അധോലോക നായകന്‍റെ കഥയാണ്. ചിത്രത്തിന്‍റെ

75 രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റ വിസ താത്കാലികമായി നിര്‍ത്തിവെച്ച് അമേരിക്ക

75 രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റ വിസ താത്കാലികമായി നിര്‍ത്തിവെച്ച് അമേരിക്ക

വാഷിങ്ടണ്‍: അമേരിക്കൻ കുടിയേറ്റക്കാ‍‍‍‍‍‍‍‍‍‍‍‍‍‍ർക്ക് വൻ തിരിച്ചടി. 75 രാജ്യങ്ങളിലെ പൗരന്മാര്‍ക്കുള്ള കുടിയേറ്റ വിസ പ്രോസസ്സിംഗ് യുഎസ് താ