ശാസ്ത്രജ്ഞർ ഫീൽഡ് വിസിറ്റിനായി മേപ്പാടി സ‌ന്ദർശിക്കരുത്, അഭിപ്രായങ്ങൾ മാധ്യമങ്ങളോട് പങ്കുവയ്ക്കരുത്: സർക്കാർ ഉത്തരവ്

Share

കേരളത്തിലെ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങൾ മേപ്പാടി സന്ദർശിക്കരുതെന്ന് ദുരന്തനിവാരണ അതോറിറ്റി. ശാസ്ത്ര സമൂഹം, അഭിപ്രായങ്ങളും പഠന റിപ്പോർട്ടുകളും മാധ്യമങ്ങളോട് പങ്കുവയ്ക്കരുതെന്ന് ഉത്തരവിൽ പറയുന്നു. മേപ്പാടിയിൽ പഠനം നടത്തണമെങ്കിൽ ദുരന്തനിവാരണ അതോറിറ്റിയുടെ മുൻകൂർ അനുമതി വാങ്ങണം. ദുരന്തനിവാരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കാണ് നിർദേശം നൽകിയിരിക്കുന്നത്.

മേപ്പാടി ദുരന്തബാധിത മേഖലയാണെന്ന് വിശദീകരിച്ചുകൊണ്ടാണ് ഉത്തരവിറക്കിയിരിക്കുന്നത്. മേപ്പാടി പഞ്ചായത്തിലേക്ക് ഒരു ഫീൽഡ് വിസിറ്റും അനുവദിക്കില്ല. തങ്ങളുടെ പഠന റിപ്പോർട്ടുകൾ ശാസ്ത്ര ഗവേഷകർ മാധ്യമങ്ങളോട് പങ്കുവയ്ക്കരുത്. എന്തെങ്കിലും തരത്തിലുള്ള പഠനം നടത്തണമെങ്കിൽ കൃത്യമായി അനുമതി വാങ്ങണമെന്നും ഉത്തരവിലൂടെ സർക്കാർ വ്യക്തമാക്കി.

Read more

കേന്ദ്ര സർക്കാരിനെതിരെ സി.ജെ.പി വീണ്ടും സമരത്തിലേക്ക്; സെപ്റ്റംബർ 5-ന് ഡൽഹിയിൽ മാർച്ചും പ്രതിഷേധവും

കേന്ദ്ര സർക്കാരിനെതിരെ സി.ജെ.പി വീണ്ടും സമരത്തിലേക്ക്; സെപ്റ്റംബർ 5-ന് ഡൽഹിയിൽ മാർച്ചും പ്രതിഷേധവും

ന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടി (സിജെപി) വീണ്ടും സമരത്തിലേക്ക്. കേന്ദ്ര സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാതിരുന്നതിനെ തുടർന്നാണ്

നിതിൻ രാജിൻ്റെ മരണം; ഡിവൈഎസ്‌പി സുധീർ കല്ലന് സസ്പെൻഷൻ

നിതിൻ രാജിൻ്റെ മരണം; ഡിവൈഎസ്‌പി സുധീർ കല്ലന് സസ്പെൻഷൻ

കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെ ഒന്നാംവര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജ് ജീവനൊടുക്കിയ കേസില്‍ മുഖ്യപ്രതി ഡോ. എം.കെ റാമിന്

മൂന്ന് ദിവസം കൊണ്ട് 61.37 കോടി രൂപ; ഓണം ആഘോഷമാക്കി 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'

മൂന്ന് ദിവസം കൊണ്ട് 61.37 കോടി രൂപ; ഓണം ആഘോഷമാക്കി 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'

മലയാള സിനിമയെ അമ്പരപ്പിച്ചുകൊണ്ട് ബോക്സ് ഓഫീസിൽ റെക്കോർഡ് വേട്ട തുടരുകയാണ് 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'. റിലീസ് ചെയ്ത് വെറു