ഗോവിന്ദ് വസന്ത മാജിക്ക് വീണ്ടും; 'മെനി മെനി ഹാപ്പി റിട്ടേൺസി'ലെ ആദ്യ ഗാനം പുറത്ത്

Share
ഗോവിന്ദ് വസന്ത മാജിക്ക് വീണ്ടും; 'മെനി മെനി ഹാപ്പി റിട്ടേൺസി'ലെ ആദ്യ ഗാനം പുറത്ത്

അഹമ്മദ് കബീർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 'മെനി മെനി ഹാപ്പി റിട്ടേൺസി'ലെ ആദ്യ ഗാനം പുറത്തിറങ്ങി. ഗോവിന്ദ് വസന്തയാണ് സിനിമയുടെ സംഗീതം നിർവഹിച്ചിരിക്കുന്നത്. വളരെ യൂത്ത് ഫുള്ളായൊരു ബീറ്റിനോടൊപ്പം നായകന്റെയും നായികയുടെയും പ്രണയം ആഘോഷമാക്കുന്ന ഈ ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് വിനായക് ശശികുമാറാണ്. വളരെ കളർഫുള്ളായ ഈ വൈബ് സോങ് കൊറിയോഗ്രഫി ചെയ്തിരിക്കുന്നത് അനുഷ വിശ്വനാഥനാണ്. കൃഷ്‌ണയും സെബ ടോമിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. '96', 'സോളോ', 'മെയ്യഴകൻ' തുടങ്ങിയ ചിത്രങ്ങളിലൂടെ സംഗീതത്തിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച, പ്രേക്ഷകരുടെ ഹൃദയം തൊട്ട സംഗീത സംവിധായകനാണ് ഗോവിന്ദ് വസന്ത.

'ജൂൺ', 'മധുരം' എന്നീ സിനിമകൾക്കും 'കേരള ക്രൈം ഫയൽസ്' എന്ന ഹിറ്റ് പരമ്പരയ്ക്കും ശേഷമാണ് അഹമ്മദ് കബീർ ഈ ചിത്രം ഒരുക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം കാളിദാസ് ജയറാം മലയാളത്തിൽ നായകനായി തിരിച്ചെത്തുന്ന ഈ ചിത്രം, നൊസ്റ്റാൾജിയ ഉണർത്തുന്ന ഒരു റോം-കോം ചിത്രമായാണ് അണിയറയിലൊരുങ്ങുന്നത്. പുതുമുഖമായ ലക്ഷ്മി ജ്യോതിഷാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. കാളിദാസിന്റെ അച്ഛൻ കഥാപാത്രമായി ലാൽ ഒരു ശ്രദ്ധേയ വേഷം കൈകാര്യം ചെയ്യുന്നു.മാപ്പുകൾ കാണുക

മങ്കി ബിസിനസിന്റെ ബാനറിൽ ഹസ്സൻ റഷീദും അഹമ്മദ് കബീറും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. '96', 'സോളോ', 'മെയ്യഴകൻ' തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ ഗോവിന്ദ് വസന്തയാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകുന്നത്. 'ആട്ടം' എന്ന സിനിമയിലൂടെ മികച്ച എഡിറ്റിങ്ങിനുള്ള ദേശീയ പുരസ്‌കാരം നേടിയ മഹേഷ് ഭുവനേന്ദാണ് ചിത്രസംയോജനം നിർവഹിക്കുന്നത് എന്നത് സിനിമയുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ്.

അഹമ്മദ് കബീർ ചിത്രങ്ങളുടെ പ്രധാന സവിശേഷതയായ ദൃശ്യമനോഹരമായ ഫ്രെയിമുകൾ സമ്മാനിച്ച ജിതിൻ സ്റ്റാനിസ്ലാവസ് തന്നെയാണ് ഈ ചിത്രത്തിന്റെയും ഛായാഗ്രഹണം നിർവഹിക്കുന്നത്. അഹമ്മദ് കബീർ - ജിതിൻ സ്റ്റാനിസ്ലാവസ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോൾ ദൃശ്യപരമായി ഏറെ മികച്ചുനിൽക്കുന്ന ഒരു സിനിമാനുഭവം പ്രേക്ഷകർക്ക് പ്രതീക്ഷിക്കാം.

കോ-പ്രൊഡ്യൂസേഴ്സ്: പൗലോസ് തേപ്പാല, വിനീത കോശി, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷൻ ഡിസൈനർ: ശരത് കുമാർ കെ.വി, പ്രൊഡക്ഷൻ കൺട്രോളർ: ഷാഫി ചെമ്മാട്, കോസ്റ്റ്യൂം: മഷർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ, ലിറിക്സ്: വിനായക് ശശികുമാർ, കളറിസ്റ്റ്: ശ്രീക് വാര്യർ, വി എഫ് എക്സ്: ഡിജിബ്രിക്‌സ്, സ്റ്റിൽസ്: അർജുൻ തോമസ്, പബ്ലിസിറ്റി ഡിസൈൻ: റോസ്റ്റഡ് പെപ്പർ, വിഷ്വൽ പ്രൊമോഷൻസ്: സ്‌നേക്ക്പ്ലാൻ്റ് എൽ.എൽ.പി, പി.ആർ.ഒ: അപർണ ഗിരീഷ്.

Read more

ദുൽക്കർ മുസ്ലീമെന്ന് അറിയാതെയാണോ നിങ്ങൾ അവതാരകനാക്കിയത്? ദിയ കൃഷ്ണയോട് ലാലി

ദുൽക്കർ മുസ്ലീമെന്ന് അറിയാതെയാണോ നിങ്ങൾ അവതാരകനാക്കിയത്? ദിയ കൃഷ്ണയോട് ലാലി

ഫോർട്ട് കൊച്ചിയിൽ അധികവും മുസ്ലീങ്ങളാണെന്നും കേരളം അപകടകരമായ അവസ്ഥയിലാണെന്നുമുള്ള ഉത്തരേന്ത്യൻ വ്ലോഗറുടെ വിദ്വേഷ പരാമർശത്തെ പിന്തു

'ഫോർട്ട് കൊച്ചി നിറയെ മുസ്‌ലിങ്ങള്‍'; വിവാദ വീഡിയോയിലെ കമന്റില്‍ വിശദീകരണവുമായി ദിയ കൃഷ്ണ

'ഫോർട്ട് കൊച്ചി നിറയെ മുസ്‌ലിങ്ങള്‍'; വിവാദ വീഡിയോയിലെ കമന്റില്‍ വിശദീകരണവുമായി ദിയ കൃഷ്ണ

കൊച്ചി: ഉത്തരേന്ത്യന്‍ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറുടെ മുസ്ലിം വിരുദ്ധ വിദ്വേഷ വീഡിയോയ്ക്ക് താഴെ പങ്കുവെച്ച 'സാഡ് റിയാലിറ്

എം.ആർ. അജിത് കുമാറിന് വീണ്ടും തിരിച്ചടി; സസ്പെൻഷൻ കാലാവധി നീട്ടി

എം.ആർ. അജിത് കുമാറിന് വീണ്ടും തിരിച്ചടി; സസ്പെൻഷൻ കാലാവധി നീട്ടി

തിരുവനന്തപുരം: രക്ഷാപ്രവർത്തന അട്ടിമറി കേസിൽ സസ്പെൻഷനിലായ എഡിജിപി എം.ആർ. അജിത്കുമാറിൻ്റെ സസ്പെൻഷൻ കാലാവധി വീണ്ടും നീട്ടി. സസ്പെൻഷനിലായി