ന്യൂഡല്‍ഹി: വിദേശ ഇന്ത്യക്കാര്‍ക്ക്(എന്‍ആര്‍ഐ)ഇനി എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരിയും സ്വന്തമാക്കാം. നിലവില്‍ 49 ശതമാനമായിരുന്നു വിദേശ നിക്ഷേപം അനുവദിച്ചിരുന്നത്. ഈ പരിധി നീക്കുന്നതിന് വ്യോമയാന മന്ത്രാലയം (ഡിപാര്‍ട്ട്‌മെന്റ് ഫോര്‍ പ്രോമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്റ് ഇന്റേണല്‍ ട്രേഡ്)ഡിപിഐഐടിയെ സമീപിക്കുകയായിരുന്നു.
മാര്‍ച്ച് 17ആണ് വിലപറയാനുള്ള അവസാന തിയതി. എയര്‍ ഇന്ത്യയുടെയും എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെയും 100 ശതമാനവും ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് കമ്പനിയുടെ 50 ശതമാനം ഓഹരിയുമാണ് സര്‍ക്കാര്‍ വില്‍ക്കുന്നത്.