മെസിയുടെ പേരിലെ തട്ടിപ്പ്; GST കമ്മീഷണർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി SAT

Share
മെസിയുടെ പേരിലെ തട്ടിപ്പ്; GST കമ്മീഷണർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി SAT

മെസിയുടെ പേരിലെ തട്ടിപ്പ്, പ്രത്യേക അന്വേഷണസംഘം റിപ്പോർട്ട് നൽകി. ജി.എസ്.ടി കമ്മീഷണർക്കാണ് എസ്ഐടി പ്രാഥമിക റിപ്പോർട്ട് നൽകിയത്. ജിഎസ്ടി കമ്മീഷണർ റിപ്പോർട്ട് സംസ്ഥാന സർക്കാരിന് സമർപ്പിക്കും. ജിഎസ്ടിയുടെ എസ് ഐ ടി വിഭാഗം നികുതി വെട്ടിപ്പിൽ അന്വേഷണം നടത്തിയിരുന്നു. ജിഎസ്ടിയുടെ അന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തലിൽ മൂന്ന് ജിഎസ്ടി ഉദ്യോഗസ്ഥർക്ക് ചാർജ് മെമ്മോ കഴിഞ്ഞദിവസം നൽകിയിരുന്നു.

ഇതിലടക്കം അന്വേഷണം പൂർത്തിയാക്കിയാണ് പ്രാഥമിക റിപ്പോർട്ട് ജി എസ് ടി കമ്മീഷണർക്ക് സമർപ്പിച്ചത്. അർജന്റീന ടീമിനെ കേരളത്തിലെത്തിക്കാമെന്ന പേരിൽ റിപ്പോർട്ടർ ബ്രോ‍ഡ്കാസ്റ്റിങ് കമ്പനി നടത്തിയ സാമ്പത്തിക ഇടപാടിൽ നികുതിവെട്ടിപ്പ് നടന്നതായി ജിഎസ്‌ടി വകുപ്പ് നേരത്തെ കണ്ടെത്തിയിരുന്നു.

സ്പോൺസർ കൈമാറിയ തുകയുടെ നികുതി ഈടാക്കിയിട്ടില്ല എന്നായിരുന്നു കണ്ടെത്തൽ. 22 കോടിയോളം രൂപ നികുതിയാണ് അടയ്ക്കേണ്ടിയിരുന്നത്. എൽഡിഎഫ് സർക്കാരിന്റെ കാലത്തുതന്നെ നികുതി വെട്ടിപ്പ് കണ്ടെത്തി. എന്നാൽ നികുതി ഈടാക്കാൻ കർശന നടപടി ഒന്നും ഉണ്ടായില്ല. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർ വരുത്തിയ വീഴ്ചയിൽ അടക്കം ആണ് ഇപ്പോഴത്തെ അന്വേഷണം.

Read more

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ജേവാറിൽ സ്ഥിതി ചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് നരേന്ദ്ര മോദി ഇന്റർനാഷണൽ എയർപോർട്ട്

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്‍റ അടിയന്തര അപകട സാധ്യതകൾ കുറയ്ക്കുന്നതിനായി ഇന്ത്യ മുന്നോട്ടു വച്ച ത്രിതല സമാധാന പദ്ധതി പുറത്

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതി പൂർത്തിയായെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയാ