ജിഎസ്ടി ഇന്ന് അര്‍ദ്ധരാത്രിമുതല്‍ നിലവില്‍ വരും

ഇന്ത്യയിലെ ഏറ്റവും വലിയ നികുതി പരിഷ്‌കരണമായ ജിഎസ്ടി ഇന്ന് അര്‍ദ്ധരാത്രിമുതല്‍ നിലവില്‍ വരും. രാജ്യവ്യാപകമായി ഏകീകൃത നികുതി ഘടന സാധ്യമാക്കുന്ന സമ്പ്രദായമാണ് ജിഎസ്ടി. ഇന്ന് അര്‍ദ്ധരാത്രി പാര്‍ലമെന്റില്‍ സെന്‍ട്രല്‍ ഹാളില്‍ നടക്കുന്ന ചടങ്ങിലാണ് രാജ്യം ജിഎസ്ടി നികുതി ഘടനയിലേക്ക് മാറിയ വിവരം പ്രധാനമന്ത്ര

ജിഎസ്ടി ഇന്ന് അര്‍ദ്ധരാത്രിമുതല്‍ നിലവില്‍ വരും
gst

ഇന്ത്യയിലെ ഏറ്റവും വലിയ നികുതി പരിഷ്‌കരണമായ ജിഎസ്ടി ഇന്ന് അര്‍ദ്ധരാത്രിമുതല്‍ നിലവില്‍ വരും. രാജ്യവ്യാപകമായി ഏകീകൃത നികുതി ഘടന സാധ്യമാക്കുന്ന സമ്പ്രദായമാണ് ജിഎസ്ടി. ഇന്ന് അര്‍ദ്ധരാത്രി പാര്‍ലമെന്റില്‍ സെന്‍ട്രല്‍ ഹാളില്‍ നടക്കുന്ന ചടങ്ങിലാണ് രാജ്യം ജിഎസ്ടി നികുതി ഘടനയിലേക്ക് മാറിയ വിവരം പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിക്കുക.

പാര്‍ലമെന്റില്‍ രാത്രി പതിനൊന്നു മണിക്കു തുടങ്ങി ഒരു മണിക്കൂര്‍ നീളുന്ന പ്രത്യേക സമ്മേളനത്തില്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും വലിയ നികുതി പരിഷ്‌കരണം യാഥാര്‍ഥ്യമാകും. രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്രമോഡി എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. 5, 12, 18, 28 എന്നിങ്ങനെയാണ് നികുതി ഘടന. സ്വാതന്ത്ര്യാനന്തരം രാജ്യം കണ്ട ഏറ്റവും വലിയ പരിഷ്‌കാരമാണ് ജിഎസ്ടിയിലൂടെ നടപ്പാകുന്നത്. ഒറ്റ രാജ്യം ഒറ്റനികുതി എന്ന സങ്കല്‍പം യാഥാര്‍ഥ്യമാകുന്നതോടെ വരുമാനത്തിലും നിക്ഷേപത്തിലും വലിയ നേട്ടമാണ് രാജ്യം ലക്ഷ്യമിടുന്നത്.

മദ്യം, പെട്രോളിയം ഉത്പന്നങ്ങളായ ക്രൂഡ് ഓയില്‍, പെട്രോള്‍, ഹൈസ്പീഡ് ഡീസല്‍, പ്രകൃതി വാദകം, വൈദ്യുതി തുടങ്ങിയവ ജിഎസ്ടി നികുതി പരിധിയില്‍ തുടരില്ല. അതിനാല്‍ രാജ്യം ചരക്കു സേവന നികുതി സമ്പ്രദായത്തിലേക്ക് മാറിയാലും ഈ ഉത്പന്നങ്ങളുടെ വിലയില്‍ മാറ്റമുണ്ടാകില്ല.

Read more

ഗാനകോകിലത്തിന് കണ്ണീരോടെ വിടചൊല്ലി ആയിരങ്ങൾ; എസ്. ജാനകിയുടെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ മൈസൂരുവിൽ പൂർത്തിയായി

ഗാനകോകിലത്തിന് കണ്ണീരോടെ വിടചൊല്ലി ആയിരങ്ങൾ; എസ്. ജാനകിയുടെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ മൈസൂരുവിൽ പൂർത്തിയായി

സംഗീതവിസ്മയം എസ് ജാനകിക്ക് യാത്രാമൊഴി ചൊല്ലി ആയിരങ്ങള്‍. മൈസൂരു മഹാരാജാ കോളജ് ഗ്രൗണ്ടില്‍ പൊതുദര്‍ശനത്തിന് ശേഷം ഔദ്യോഗിക ബഹുമതികളോടെ

റോ - റോ സർവീസിലും സ്ത്രീകൾക്ക് സൗജന്യ യാത്ര; വൈപ്പിൻ - ഫോർട്ട് കൊച്ചി പുതിയ സർവീസ് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

റോ - റോ സർവീസിലും സ്ത്രീകൾക്ക് സൗജന്യ യാത്ര; വൈപ്പിൻ - ഫോർട്ട് കൊച്ചി പുതിയ സർവീസ് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

കൊച്ചി: കൊച്ചിക്കാരുടെ ഏറെ നാളത്തെ ആവശ്യത്തിന് പരിഹാരമേകി വൈപ്പിൻ - ഫോർട്ട് കൊച്ചി റൂട്ടിലെ മൂന്നാമത്തെ റോ - റോ സർവീസ് മുഖ്യമന്ത്രി

എക്സ്ട്രാ ടൈം ആവേശത്തിൽ സ്വിറ്റ്‌സർലാൻഡിനെ വീഴ്ത്തി അർജന്റീന സെമിയിലേക്ക്; ലൗട്ടാരോയും അൽവാരസും രക്ഷകരായി; സെമിയിൽ പോരാട്ടം ഇംഗ്ലണ്ടുമായി

എക്സ്ട്രാ ടൈം ആവേശത്തിൽ സ്വിറ്റ്‌സർലാൻഡിനെ വീഴ്ത്തി അർജന്റീന സെമിയിലേക്ക്; ലൗട്ടാരോയും അൽവാരസും രക്ഷകരായി; സെമിയിൽ പോരാട്ടം ഇംഗ്ലണ്ടുമായി

ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്‌സർലാൻഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് അർജന്റീന സെമി ഫൈനൽ ടിക്കറ്റെടുത്തു. നിശ്ചിത സമയത്