ഓണത്തെ വരവേല്‍ക്കാന്‍ പ്രവാസിമലയാളികള്‍ ഒരുങ്ങി; പൂക്കളും പച്ചക്കറികളും എത്തിത്തുടങ്ങി

വലിയ പെരുന്നാള്‍ ആഘോഷത്തിനു തൊട്ടുപിന്നാലെയെത്തുന്ന ഓണത്തെ വരവേല്‍ക്കാനുള്ള ഒരുക്കത്തില്‍ യു.എ.ഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് നാടുകളില്‍ മലയാളി പ്രവാസികള്‍. വിവിധ മലയാളി സംഘടനകള്‍ ഓണപ്പരിപാടികള്‍ ഇപ്പോഴേ പ്രഖ്യാപിച്ചു കഴിഞ്ഞു.

ഓണത്തെ വരവേല്‍ക്കാന്‍ പ്രവാസിമലയാളികള്‍ ഒരുങ്ങി; പൂക്കളും പച്ചക്കറികളും എത്തിത്തുടങ്ങി
onam gulf

വലിയ പെരുന്നാള്‍ ആഘോഷത്തിനു തൊട്ടുപിന്നാലെയെത്തുന്ന ഓണത്തെ വരവേല്‍ക്കാനുള്ള ഒരുക്കത്തില്‍ യു.എ.ഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് നാടുകളില്‍ മലയാളി പ്രവാസികള്‍. വിവിധ മലയാളി സംഘടനകള്‍ ഓണപ്പരിപാടികള്‍ ഇപ്പോഴേ പ്രഖ്യാപിച്ചു കഴിഞ്ഞു. തിരുവോണം സപ്തംബര്‍ നാലിനാണെങ്കിലും ചിലര്‍ പെരുന്നാളാവധിക്കാലത്ത് തന്നെ ഓണാഘോഷ പരിപാടികള്‍ മുന്‍കൂട്ടി നടത്തി. പലരുടെയും കുടുംബങ്ങള്‍ ആഘോഷത്തില്‍ പങ്കുചേരാന്‍ നാട്ടില്‍ നിന്നെത്തിയിട്ടുണ്ട്.

ഓണം വര്‍ണാഭമാക്കാനുള്ള പൂക്കളും സ്വാദിഷ്ടമാക്കാനുള്ള പഴം-പച്ചക്കറികളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഗള്‍ഫ് നാടുകളിലെത്തിയിട്ടുണ്ട്. വിമാനത്തിലും കപ്പലിലുമൊക്കെയാണ് ഇവ എത്തിക്കുന്നത്.തുണിക്കടകളില്‍ കേരളസാരിക്കും കസവുമുണ്ടിനും വലിയ ഡിമാന്റാണിപ്പോള്‍. പാലക്കാട് നിന്നാണ് പ്രധാനമായും കേരള സാരി ഇറക്കുമതി ചെയ്യുന്നത്. പെണ്‍കുട്ടികള്‍ക്കുള്ള റെഡിമെയ്ഡ് കസവ് പാവാടയ്ക്കും ബ്ലൗസിനും ആവശ്യക്കാരേറെയാണ്.

കായിക-സാംസ്‌കാരിക പരിപാടികള്‍, മല്‍സരങ്ങള്‍, വിനോദപരിരാടികള്‍ തുടങ്ങിയവയുമായി മലയാളി സമാജനങ്ങളും സന്നദ്ധ സംഘടനകളും സജീവമായി രംഗത്തുണ്ട്. നാട്ടിലേത് പോലെ 10 ദിവസത്തെ പരിപാടികളില്‍ ഒതുങ്ങിനില്‍ക്കുന്നതല്ല പ്രവാസികളുടെ ഓണം. അത് മാസങ്ങള്‍ നീണ്ടുനില്‍ക്കും. നാട് വിട്ടു മറ്റൊരു നാട്ടില്‍ ഓണം കൊണ്ടാടുന്ന പ്രവാസികള്‍ക്ക് ഇത് ഒത്തുചേരലിന്റെ നാളുകള്‍ കൂടിയാണ്.

Read more

രാജകീയം; നൃത്തച്ചുവട് വച്ച് വിജയ് -രശ്മിക, സംഗീത് വീഡിയോ വൈറല്‍

രാജകീയം; നൃത്തച്ചുവട് വച്ച് വിജയ് -രശ്മിക, സംഗീത് വീഡിയോ വൈറല്‍

രാജസ്ഥാൻ: രശ്മിക മന്ദാന-വിജയ് ദേവരകൊണ്ടയുടെ വിവാഹത്തോട് അനുബന്ധിച്ച് നടന്ന സംഗീതിന്‍റെ വീഡിയോ പുറത്ത് വന്നു. രാത്രി ആരംഭിച്ച പരിപാ

കെ കെ ശൈലജ പേരാവൂരിൽ മത്സരിക്കും; കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ സ്ഥാനാർഥി പട്ടിക അംഗീകരിച്ചു

കെ കെ ശൈലജ പേരാവൂരിൽ മത്സരിക്കും; കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ സ്ഥാനാർഥി പട്ടിക അംഗീകരിച്ചു

നിയമസഭാ തിരഞ്ഞെടുപ്പിൽ കെ കെ ശൈലജ പേരാവൂരിൽ തന്നെ മത്സരിക്കും. തളിപ്പറമ്പിൽ എം വി ഗോവിന്ദന് പകരം അദ്ദേഹത്തിന്റെ ഭാര്യ പി കെ ശ്യാമളയെ