അന്റീലിയയില്‍ നിന്നും ഇഷ അംബാനി പോകുന്നത് 452 കോടിയുടെ ‘ഗുലിറ്റ’യിലേക്ക്

0

ലോകത്തിലെ തന്നെ അത്യാഡംബര വിവാഹങ്ങളിലൊന്നായിരുന്നു കഴിഞ്ഞ ദിവസം നടന്ന റിലയന്‍സ് മേധാവി മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയുടേത്. 
ആനന്ദ് പിരാമലും ഇഷയും ബോളിവുഡിലെയും ഹോളിവുഡിലെയും രാഷ്ട്രീരംഗത്തെയും പ്രമുഖരെ സാക്ഷി നിര്‍ത്തിയാണ് വിവാഹിതരായത്.

അന്റീലിയയില്‍ നടന്ന വിവാഹത്തിനു ശേഷം ഗുലീത എന്ന ബംഗ്ലാവില്‍ വച്ചു വിവാഹസല്‍ക്കാരവും നടന്നു.ഇഷയുടെ ഭര്‍ത്താവ് ആനന്ദ് പിരമലിനായി അദ്ദേഹത്തിന്റെ കുടുംബം 2012 ല്‍ 452 കോടി മുടക്കി വാങ്ങിയതാണിത്. 
വിവാഹത്തോട് അനുബന്ധിച്ച് വീണ്ടും കോടികള്‍ പൊടിച്ച് ‘ഗുലിറ്റയെ’ മനോഹരമാക്കിയിരുന്നു. 

5 നിലകളില്‍ 50,000 ചതുരശ്ര അടി വലുപ്പമുള്ള ബംഗ്ലാവില്‍ ഒരുക്കിയിട്ടുള്ളത് അത്യാധുനിക സൗകര്യങ്ങള്‍.വിവാഹത്തിനു ശേഷം ഇരുവരും സ്ഥിരതാമസമാക്കുന്നതും ഗുലീതയില്‍ തന്നെയാണ്. 
ആന്റിലിയ’യില്‍ നിന്നും നാലര കിലോമീറ്റര്‍ അകലെ വര്‍ളി സീഫെയ്‌സ് മേഖലയില്‍ കടലിന് അഭിമുഖമായാണ് ‘ഗുലിറ്റ’. ചില്ലുജാലകങ്ങള്‍ തുറന്നാല്‍ കടല്‍ക്കാറ്റ്. അകലെ ബാന്ദ്ര-വര്‍ളി കടല്‍പ്പാലം കാണാം. ഹിന്ദുസ്ഥാന്‍ യൂണിലീവര്‍ കമ്പനിയില്‍ നിന്നാണ് പിരമല്‍ കുടുംബം ഈ കെട്ടിടം വാങ്ങിയത്.

ആദ്യത്തെ മൂന്നു നിലകളിലായി അടുക്കള, ഭക്ഷണമുറി, ഓഫീസ്മുറി, പഠനമുറി, വീട്ടുജോലിക്കാരുടെ മുറികള്‍ എന്നിവയാണ്. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒത്തുചേരാനുള്ള ഹാളാണ് നാലാം നില. അഞ്ചാം നിലയിലാണ് കിടപ്പു മുറികള്‍. 20 കാറുകള്‍ വീട്ടുപരിസരത്ത് പാര്‍ക്ക് ചെയ്യാം.

570 അടി ഉയരവും നാലുലക്ഷം ചതുരശ്ര അടിയുമുള്ളതാണ് മുകേഷ് അംബാനിയുടെ ആന്റിലിയ എന്ന മാന്‍ഷന്‍. 2002ല്‍ 1 ബില്യണ്‍ 2 ബില്യണ്‍ ഡോളറിന് ഇടയിലായിരുന്നു ആന്റിലിയയുടെ നിര്‍മാണ ചെലവ്. ലണ്ടനിലെ ബക്കിങ്ഹാം കൊട്ടാരം കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും മുന്തിയ സ്വകാര്യ വസതിയാണ്. 400,000 ചതുരശ്രയടിയാണ് വിസ്തീര്‍ണം. 
അറുനൂറോളം പേരാണ് വീടിന്റെ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നത്. ഏകദേശം 200 കോടി രൂപയാണ് കെട്ടിടത്തിന്റെ മൂല്യം.