ഹനാനെ സോഷ്യല്‍ മീഡിയയിലൂടെ അക്രമിക്കുന്നവര്‍ ഒന്ന് സൂക്ഷിച്ചോളൂ നിങ്ങള്‍ കേരള സൈബര്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്. ഇതു വരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെങ്കിലും സോഷ്യല്‍ മീഡിയ അധിക്ഷേപങ്ങള്‍ സൈബര്‍ സുരക്ഷാ വിഭാഗം ഇതുമായി ബന്ധപ്പെട്ട വിവരം അന്വേഷിക്കുന്നുണ്ട്. സംഭവത്തില്‍ പരാതിയില്ലെങ്കിലും കേസെടുക്കുന്നതിനുള്ള സാധ്യത പൊലീസ് തേടുന്നുണ്ട്.
. യൂണിഫോമില്‍ മീന്‍ വില്‍പ്പന നടത്തുന്ന പെണ്‍കുട്ടിയുടെ വാര്‍ത്ത വലിയ വാര്‍ത്താ പ്രധാന്യം നേടിയതോടെ നിരവധി പേര്‍ പിന്തുണയുമായി രംഗത്ത് വന്നിരുന്നു. തന്റെ ചിത്രത്തില്‍ അരുണ്‍ ഗോപി ഹനാന് വേഷം ഓഫര്‍ ചെയ്തിരുന്നു. അതിനു ശേഷം വാര്‍ത്ത വ്യാജമാണെന്നും സിനിമയുടെ പ്രമോഷനാണെന്നും രീതിയില്‍ ചില സന്ദേശങ്ങളും പ്രചരിച്ചു. ഇതോടെയാണ് അധിക്ഷേപങ്ങള്‍ ശക്തമായത്. തൊടുപുഴ അല്‍ അസര്‍ കോളജ് വിദ്യാര്‍ഥിയും തൃശൂര്‍ സ്വദേശി ഹനാന് സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി അധിക്ഷേപമാണ് നേരിടേണ്ടി വരുന്നത്.
ഇതു വരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെങ്കിലും സോഷ്യല്‍ മീഡിയ അധിക്ഷേപങ്ങള്‍ സൈബര്‍ സുരക്ഷാ വിഭാഗം ഇതുമായി ബന്ധപ്പെട്ട വിവരം അന്വേഷിക്കുന്നുണ്ട്. വാട്ട്സ്ആപ്പില്‍ സമീപ കാലത്ത് നടപ്പാക്കിയ ഫോര്‍വേഡ് മെസേജുകള്‍ നിയന്ത്രിക്കുന്ന സംവിധാനം ഉപയോഗിച്ച് സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയുന്നവരെ അനായേസന പൊലീസിന് കണ്ടെത്തുന്നതിന് സാധിക്കും. ഇതിനു പുറമെ പല ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകളും തങ്ങളുടെ നിരീക്ഷണത്തിലാണെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.