ബട്‌ലർറിന് പിൻ​ഗാമി; ഇംഗ്ലണ്ട് ക്യാപ്റ്റനായി ഹാരി ബ്രൂക്

ബട്‌ലർറിന് പിൻ​ഗാമി; ഇംഗ്ലണ്ട് ക്യാപ്റ്റനായി ഹാരി ബ്രൂക്
nn

ലണ്ടൻ: ജോസ്‌ ബട്‌ലർക്ക്‌ പകരക്കാരനായി ഇംഗ്ലണ്ട് ക്രിക്കറ്റ് ക്യാപ്റ്റനായി ഹാരി ബ്രൂക്കിനെ നിയമിച്ചു. ഏകദിന, ട്വന്റി20 ക്രിക്കറ്റ്‌ ടീമുകളുടെ ക്യാപ്‌റ്റനാകും. ഇരുപത്താറുകാരനായ ബ്രൂക്‌ നിലവിൽ വൈസ്‌ക്യാപ്റ്റനായിരുന്നു. ചാമ്പ്യൻസ്‌ ട്രോഫിയിലെ മോശം പ്രകടനത്തിന്‌ പിന്നാലെയാണ് ബട്‌ലർ നായകസ്ഥാനത്തിൽനിന്ന്‌ പടിയിറങ്ങിയത്. ടെസ്റ്റിൽ ഓൾറൗണ്ടർ ബെൻ സ്‌റ്റോക്‌സാണ്‌ ഇംഗ്ലീഷ്‌ ക്യാപ്‌റ്റൻ.

2022ലാണ് ബ്രൂക്‌ പരിമിത ഓവറിൽ ഇംഗ്ലണ്ടിനായി അരങ്ങേറ്റം കുറിച്ചത്. 44 ട്വന്റി20 മത്സരങ്ങൾ രാജ്യത്തിനാനായി കളിച്ചു. 81 റൺസാണ് ഉയർന്ന സ്‌കോർ. 2022ൽ ട്വന്റി20 ലോകകപ്പ് നേടിയ ടീമിൽ അംഗമായിരുന്നു. 26 ഏകദിനത്തിൽ നിന്നു 816 റൺസ് നേടി. 2018ലെ ഐസിസി അണ്ടർ 19 ലോകകപ്പിൽ ഇംഗ്ലണ്ടിനെ നയിച്ചിട്ടുണ്ട്.

Read more

എല്‍ഡിഎഫില്‍ തുടരും; നയം വ്യക്തമാക്കി ജോസ് കെ മാണി

എല്‍ഡിഎഫില്‍ തുടരും; നയം വ്യക്തമാക്കി ജോസ് കെ മാണി

കോട്ടയം: മുന്നണി മാറ്റത്തില്‍ നിലപാട് വ്യക്തമാക്കി കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. കേരള കോണ്‍ഗ്രസിന് ഒറ്റ നിലപാടാണുള്ളതെ

വന്ദേഭാരത് സ്ലീപ്പറിൽ ആ‍ർഎസി സൗകര്യം ഉണ്ടാകില്ല; ടിക്കറ്റ് നിരക്കുകൾ പുറത്ത് വിട്ട് റെയിൽവേ

വന്ദേഭാരത് സ്ലീപ്പറിൽ ആ‍ർഎസി സൗകര്യം ഉണ്ടാകില്ല; ടിക്കറ്റ് നിരക്കുകൾ പുറത്ത് വിട്ട് റെയിൽവേ

കേരളത്തിൽ ഉൾപ്പടെ ഉടൻ സർവീസ് ആരംഭിക്കുന്ന വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ ടിക്കറ്റ് നിരക്കുകൾ പ്രസിദ്ധീകരിച്ച് റെയിൽവേ. ആർഎസി അഥവാ റി