ഹർത്താൽ അക്രമികളെ പിടികൂടാൻ ഓപ്പറേഷന്‍ ബ്രോക്കണ്‍ വിന്‍ഡോ

ഹർത്താൽ അക്രമികളെ പിടികൂടാൻ ഓപ്പറേഷന്‍ ബ്രോക്കണ്‍ വിന്‍ഡോ
image (1)

തിരുവനന്തപുരം:  ശബരിമല യുവതി പ്രവേശനത്തിൽ പ്രതിഷേധിച്ച് ശബരിമല കർമ്മസമിതി ആഹ്വാനം ചെയ്ത ഹർത്താലിൽ സംസ്ഥാനത്ത് പരക്കെ അക്രമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പലയിടത്തും പ്രതിഷേധ പ്രകടനങ്ങൾ അക്രമാസക്തമായി. ഇതിന്‍റെ പശ്ചാത്തലത്തിൽ  അക്രമം നടത്തിയവരെ പിടികൂടാൻ  ഓപ്പറേഷൻ ബ്രോക്കൺ വിൻഡോയുമായി പോലീസ് രംഗത്തെത്തി. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നടന്ന അക്രമങ്ങളിൽ 226 പേരെ അറസ്റ്റ് ചെയ്തു. 334 പേർ കരുതൽ തടങ്കലിലാണ്. ഇനിയും അറസ്റ്റ് തുടരുമെന്ന് പോലീസ് അറിയിച്ചു.
അക്രമസംഭവങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ശേഖരിച്ച് പ്രതികളുടെ ആൽബം തയ്യാറാക്കും. ഓരോ ജില്ലകളിലേയും അക്രമികളുടെ ലിസ്റ്റ് തയ്യാറാക്കി ജില്ലാ പോലീസ് മേധാവികൾക്ക് കൈമാറും. ഇതിനായി പ്രത്യേക ഡിജിറ്റൽ സംഘത്തേയും പോലീസ് രൂപീകരിച്ചിട്ടുണ്ട്.

Read more

30ാമത് ചലച്ചിത്രമേള:  ആദ്യ ഡെലിഗേറ്റായി 2024 ലെ ചലച്ചിത്ര അവാർഡ് ജേതാവ് ലിജോമോൾ ജോസ് നാളെ കിറ്റ് ഏറ്റുവാങ്ങും

30ാമത് ചലച്ചിത്രമേള: ആദ്യ ഡെലിഗേറ്റായി 2024 ലെ ചലച്ചിത്ര അവാർഡ് ജേതാവ് ലിജോമോൾ ജോസ് നാളെ കിറ്റ് ഏറ്റുവാങ്ങും

തിരുവനന്തപുരം: ലോക സിനിമയുടെ സമകാലികവും ചരിത്രപരവുമായ കാഴ്ചകൾ കോർത്തിണക്കി മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേള ഡിസംബർ 12 മുതൽ 19 വരെ തലസ്

30ാമത് ചലച്ചിത്രമേള: 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചിത്രങ്ങൾ പ്രദർശിപ്പിക്കും