ന്യൂയോര്‍ക്ക്: ലൈംഗിക പീഡനക്കേസില്‍ ജയിലിലായ ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയിന്‍സ്റ്റീന് 17 മില്യണ്‍ യു എസ് ഡോളര്‍ (123 കോടി രൂപ) പിഴ വിധിച്ച് യു എസ് കോടതി. കേസില്‍ 68 കാരനായ വെയിന്‍സ്റ്റീന് 23 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു.
വെയിന്‍സ്റ്റിന്റെ സ്വത്തുവകകൾ കണ്ടുകെട്ടിയാണ് പീഡനത്തിന് ഇരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത്. കേസുമായി മുന്നോട്ട് പോകുന്നതിന് ഇപ്പോൾ നഷ്ടപരിഹാരം നൽകുന്നത് തടസ്സം സൃഷ്ടിക്കുമെന്ന വാദം കോടതി തള്ളിക്കളഞ്ഞു.
ഒട്ടനവധി സ്ത്രീകളാണ് ഹോളിവുഡ് നിര്‍മാതാവിനെതിരേ പീഡനാരോപണവുമായി രംഗത്ത് വന്നത്. അതില്‍ 37 പേര്‍ നിയമനടപടിയുമായി മുന്നോട്ടുവന്നു. ഈ 37 പേര്‍ക്കും നഷ്ടപരിഹാര തുക വീതിച്ചു നല്‍കും.
മീ ടൂ കാമ്പയിന്റെ ഭാഗമായാണ് ആദ്യം വെയിന്‍സ്റ്റീനെതിരേ ലൈംഗികാരോപണം ഉയര്‍ന്നത്. ഒരു ഹോളിവുഡ് താരമാണ് അതിന് തുടക്കം കുറിച്ചത്. തൊട്ടുപിന്നാലെ ഒട്ടനവധി സ്ത്രീകള്‍ ഇയാള്‍ക്കെതിരേ രംഗത്ത് വന്നു.
മുൻ പ്രൊഡക്ഷൻ അസിസ്റ്റൻറ് മിമി ഹാലെയിയെ ലൈംഗിക പീഡനത്തിനിരയാക്കിയതിനും നടി ജെസിക മാന്നിനെ ബലാത്സംഗം ചെയ്തതിനും മാർച്ച് 11നായിരുന്നു വെയ്ൻസ്റ്റെയ്നെ 23 വർഷം കഠിന തടവിന് ശിക്ഷിച്ചത്.
നടിമാരായ ലൂസിയ ഇവാന്‍സ്, സല്‍മ ഹയെക്ക് എന്നവരടക്കമുള്ളവരാണ് വെയ്ന്‍സ്റ്റെന്‍ ലൈംഗികമായി ചൂഷണം ചെയ്‌തെന്നാരോപിച്ച് രംഗത്ത് വന്നത്.
തടവ് ശിക്ഷക്ക് വിധിച്ചതിന് ശേഷം വെയ്ൻസ്റ്റെയ്നെ ഹൃദയ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ഒരുതവണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.