പുതിയ മദ്യ നയം; ബാറുകള്‍ പുലര്‍ച്ചെ ഒരു മണിവരെ തുറക്കും, ബിയർ കുറഞ്ഞ വിലയില്‍

0

ചണ്ഡീഗഢ്: ഹരിയാനയിലെ ഗുരുഗ്രാമിലെയും ഫരീദാബാദിലെയും പാഞ്ച്ഗുളയിലെയും ബാറുകള്‍ ഇനി മുതല്‍ പുലര്‍ച്ചെ 1 മണിവരെ തുറക്കും. കൂടാതെ ബിയറിന്റെയും വൈനിന്റെയും വില കുത്തനെ കുറയ്ക്കുകയും മദ്യം വിളമ്പുന്ന ഹോട്ടലുകളുടെയും റെസ്‌റ്റോറന്റുകളുടെയും ലൈസന്‍സ് ഫീസില്‍ ഇളവുവരുത്തുകയും ചെയ്തു. ഹരിയാനയിലെ പുതിയ മദ്യനയത്തിലാണ് ഈ സുപ്രധാന തീരുമാനങ്ങളുള്ളത്.

പ്രവര്‍ത്തനസമയം 1 മണി വരെയാക്കുന്നതോടെ ബാറുടമകള്‍ മണിക്കൂറിന് 10 ലക്ഷം രൂപ അധിക വാര്‍ഷിക ലൈസന്‍സ് ഫീസ് അടയ്ക്കണം. നിലവില്‍ 11 മണിവരെയാണ് ബാറുകളുടെ പ്രവര്‍ത്തനസമയം. മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് പുതിയ മദ്യനയം പ്രഖ്യാപിച്ചത്. പുതിയ നിയമം ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ വരും. എല്ലാത്തരം മദ്യത്തിന്റെയും എക്‌സൈസ് ഡ്യൂട്ടിയിലും ഇളവ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.