2018 ല്‍ പറന്നുയര്‍ന്ന വിമാനം പറന്നിറങ്ങിയത് 2017 ലേക്ക്; രണ്ടു തവണ പുതുവര്‍ഷം ആഘോഷിച്ചു യാത്രക്കാര്‍

2018 ല്‍ പറന്നുയര്‍ന്ന വിമാനം ഇറങ്ങിയത് 2017 ലേക്ക്. ലോകത്ത് ഇത്രയും രസകരവും കൗതുകകരവുമായ ഒരു വിമാനയാത്ര ഇതിനേക്കാള്‍ വേറെയുണ്ടായിട്ടുണ്ടാവില്ല.

2018 ല്‍  പറന്നുയര്‍ന്ന വിമാനം പറന്നിറങ്ങിയത്  2017 ലേക്ക്; രണ്ടു തവണ പുതുവര്‍ഷം ആഘോഷിച്ചു യാത്രക്കാര്‍
hawaiian

2018 ല്‍ പറന്നുയര്‍ന്ന വിമാനം ഇറങ്ങിയത് 2017 ലേക്ക്. ലോകത്ത് ഇത്രയും രസകരവും കൗതുകകരവുമായ ഒരു വിമാനയാത്ര ഇതിനേക്കാള്‍ വേറെയുണ്ടായിട്ടുണ്ടാവില്ല. കാരണം 2017 ഡിസംബര്‍ 31 ന് 11.55 നായിരുന്നു ന്യൂസിലന്റില്‍ നിന്നും ഹോണോലുലുവിലേക്കുള്ള ഹവായ് എയര്‍ലൈന്‍ ഫ്‌ളൈറ്റ് 446 വിമാനം ഓക് ലാന്റ് വിമാനത്താവളത്തില്‍ നിന്നും പുറപ്പെടേണ്ടിയിരുന്നത്.  പക്ഷേ വിമാനം 10 മിനിറ്റ് വൈകിയതോടെ ഉയര്‍ന്നത് 2018 ജനുവരി 1 ന് പുലര്‍ച്ചെ 12.05ന്.

എന്നാല്‍  നാലായിരം മൈലുകള്‍ സഞ്ചരിച്ച് വിമാനം അമേരിക്കന്‍ സംസ്ഥാനമായ ഹവായ് ഹോണോലുലുവില്‍ ഇറങ്ങിയത് 2017 ഡിസംബര്‍ 31 ന് പുലര്‍ച്ചെ 10.16 നാണ്. അതായത് കഴിഞ്ഞു പോയ തലേവര്‍ഷത്തിലേക്കായിരുന്നു ആ ലാന്‍റിംഗ്. അന്താരാഷ്ട്ര സമയക്രമം അനുസരിച്ച് ലോകത്ത് ആദ്യം നേരം പുലരുന്ന രാജ്യങ്ങളില്‍ ഒന്നായ ന്യൂസിലന്റിനേക്കാള്‍ 23 മണിക്കൂര്‍ പുറകിലാണ് ഹോണോലുലു. ഫലത്തില്‍ എട്ടു മണിക്കൂര്‍ യാത്രയില്‍ വിമാനം പറന്നത് സമയക്രമത്തില്‍ അനേകം മണിക്കൂറുകള്‍ പിന്നിലേക്കായിരുന്നു.

തലേവാര്‍ഷത്തിലേക്ക് യാത്ര ചെയ്യാനുള്ള ഭാഗ്യത്തിനൊപ്പം രണ്ടു തവണ പുതുവര്‍ഷം ആഘോഷിക്കാനുള്ള ഭാഗ്യവും വിമാനത്തിലെ യാത്രക്കാര്‍ക്കുണ്ടായി എന്നതാണ് മറ്റൊരു രസകരമായ സംഭവം. തലേവാര്‍ഷത്തിലേക്ക് യാത്ര ചെയ്യാനുള്ള ഭാഗ്യത്തിനൊപ്പം രണ്ടു തവണ പുതുവര്‍ഷം ആഘോഷിക്കാനുള്ള ഭാഗ്യവും വിമാനത്തിലെ യാത്രക്കാര്‍ക്കുണ്ടായി എന്നതാണ് മറ്റൊരു രസകരമായ കാര്യം.

Read more

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം