HDB പുതുക്കിയ മാനദണ്‌ഡങ്ങള്‍ പ്രഖ്യാപിച്ചു: വിദേശികള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍

0

സിംഗപ്പൂര്‍: വിദേശികള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങളുമായി  HDB ( Housing& Development Board) യുടെ പുതിയ മാനദണ്‌ഡങ്ങള്‍ പ്രഖ്യാപിച്ചു.  HDB ഫ്ലാറ്റുകളുടെയും സ്വകാര്യ ഭവനങ്ങളുടെയും വിപണിയെ കൂടുതല്‍ കാര്യക്ഷമമാക്കും എന്നവകാശപ്പെടുന്ന നയങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.

പുതുക്കിയ നിയമങ്ങള്‍ പ്രകാരം PR സ്റ്റാറ്റസ് ഉള്ള വിദേശികള്‍  മൊത്തം വിലയുടെ 8 ശതമാനവും മറ്റു വിദേശികള്‍ 18 ശതമാനവും സ്റ്റാന്പ് ഡ്യൂട്ടി ആയി അടക്കേണ്ടി വരും. യഥാക്രമം നിലവിലുള്ള  മൂന്നും പതിമൂന്നും ശതമാനം ഡ്യൂട്ടിയില്‍ നിന്നാണ് ഈ വര്‍ധന. ഇത് കൂടാതെ HDB ഫ്ലാറ്റ് മുഴുവനായും വാടകയ്ക്ക് നല്‍കുന്നതിനു PR ഉടമസ്ഥര്‍ക്ക് ഇനി മുതല്‍ അനുവാദം ഉണ്ടാവില്ല. PR  ഉടമസ്ഥര്‍ സ്വകാര്യ ഭവനങ്ങള്‍ വാങ്ങി ആറ് മാസത്തിനുള്ളില്‍  തന്നെ സ്വന്തം ഉടമസ്ഥതയിലുള്ള HDB ഫ്ലാറ്റ് കൈമാറിയിരിക്കണം എന്നതും പുതിയ നയങ്ങളില്‍ പ്രധാനപ്പെട്ടതാണ്.

രണ്ടാമത്തെ ഫ്ലാറ്റ് വാങ്ങുന്നതിന്റെ 'ഡൌണ്‍ പേയ്മന്റ്' 10 ശതമാനത്തില്‍ നിന്നും 25 ശതമാനത്തിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. വീട് വാങ്ങുന്നതിനുള്ള ഭാവനവായ്പയുടെ യോഗ്യതാ നിര്‍ണയത്തിലും കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫ്ലാററ് വാങ്ങിയതിന്റെ ആദ്യ മൂന്നു വര്‍ഷങ്ങളില്‍ വില്‍ക്കുന്നുവെങ്കില്‍, വില്‍പ്പനക്കാരന് പ്രത്യേക സ്റ്റാന്പ് ഡ്യൂട്ടിയും (SSD) മാറ്റങ്ങളില്‍  ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഓരോ വര്‍ഷവും കുതിച്ചുയരുന്ന ഭവനവിലയെ പിടിച്ചു നിര്‍ത്താന്‍ പുതിയതായി നിലവില്‍ വന്ന നയങ്ങള്‍ സഹായിക്കും എന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു. 5 മുതല്‍ 7 വരെ ശതമാനം വിപണി വിലയില്‍ കുറവുണ്ടാകും എന്നാണ് വിദഗ്ദര്‍ വിലയിരുത്തുന്നത്. പുതിയ മാനദണ്‌ഡങ്ങളുടെ പൂര്‍ണരൂപം താഴെ കാണുന്ന ലിങ്കില്‍ ലഭ്യമാണ്.

http://www.mas.gov.sg/en/News-and-Publications/Press-Releases/2013/Additional-Measures-To-Ensure-A-Stable-And-Sustainable-Property-Market.aspx