റിയാദ്: സൗദി അറേബ്യയിൽ 90 ലക്ഷം വിദേശികൾക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയുള്ളതായി കൗൺസിൽ ഓഫ് കോഓപ്പറേറ്റീവ് ഹെൽത്ത് ഇൻഷുറൻസ് (സി.സി.എച്ച്.ഐ) വെളിപ്പെടുത്തി. ഇതിൽ 19 ലക്ഷം ഓളം പേർ ആശ്രിത വിസക്കാരും ബാക്കി ഭൂരിപക്ഷവും തൊഴിലാളികളുമാണ്. അതേസമയം സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന 14 ലക്ഷം സൗദി പൗരന്മാർക്കും ഇൻഷുറൻസ് പരിരക്ഷയുണ്ട്. ഇവരുടെ 21 ലക്ഷത്തോളം കുടുംബാംഗങ്ങൾക്കും ഹെൽത്ത് ഇൻഷുറൻസ് പരിരക്ഷയുണ്ട്.
കഴിഞ്ഞ വർഷാവസാനത്തെ കണക്കുകൾ പ്രകാരം സൗദികളും വിദേശികളും അടക്കം ആകെ 11.17 ദശലക്ഷം പേർക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയുണ്ട്. ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയുള്ളവർക്ക് ആശുപത്രികളും പോളിക്ലിനിക്കുകളും അടക്കം 5202 സ്ഥാപനങ്ങൾ വഴി സേവനങ്ങൾ നൽകുന്നു. 26 ഇൻഷുറൻസ് കമ്പനികളും ഏഴു ക്ലെയിം മാനേജ്‌മെന്റ് കമ്പനികളും രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ വർഷാവസാനത്തെ കണക്കുകൾ പ്രകാരം സൗദിയിൽ 6,24,000 വിസിറ്റ് വിസക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയുണ്ട്. വിസിറ്റ് വിസക്കാർക്ക് ഏഴു ഇൻഷുറൻസ് കമ്പനികൾ വഴിയാണ് ആരോഗ്യ ഇൻഷുറൻസ് സേവനം നൽകുന്നത്.
സൗദി വിസിറ്റ് വിസ ലഭിക്കുന്നതിനും ദീർഘിപ്പിക്കുന്നതിനും ഹെൽത്ത് ഇൻഷുറൻസ് പോളിസി നിർബന്ധമാണ്. വിസിറ്റ് വിസക്കാർക്ക് അടിയന്തര സാഹചര്യങ്ങളിൽ ഒരു ലക്ഷം റിയാൽ വരെയുള്ള ചികിത്സാ കവറേജ് ലഭിക്കും. ഇൻഷുറൻസ് കമ്പനികളിൽ നിന്ന് അപ്രൂവൽ ലഭിക്കുന്നതു വരെ ചികിത്സാ സേവനങ്ങൾക്കുള്ള ചെലവ് അടയ്ക്കുന്നതിന് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയുള്ളവരെ ആശുപത്രികളും പോളിക്ലിനിക്കുകളും നിർബന്ധിക്കുന്നത് നിയമ ലംഘനമാണ്. അടിയന്തിര ഘട്ടങ്ങളില്‍ അപ്രൂവലിനായി കാത്തിരുന്ന് ചികിത്സ വൈകിപ്പിക്കുന്നതും ചട്ട വിരുദ്ധമാണ്. കൗണ്‍സില്‍ ഓഫ് കോ-ഓപ്പറേറ്റീവ് ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് അറിയിച്ചതാണിക്കാര്യം.
പോളിസി പ്രകാരമുള്ള ആനുപാതിക വിഹിതമല്ലാത്തതൊന്നും ഇന്‍ഷൂറന്‍സ് പരിരക്ഷയുള്ളവര്‍ അടക്കേണ്ടതില്ല. ഒ.പി വിഭാഗത്തില്‍ ഒറ്റതവണ ചിക്തിസിക്കുന്നതിനോ, കിടത്തി ചികിത്സിക്കുന്നതിനോ, ശസ്ത്രക്രിയക്കോ 500 റിയാലില്‍ കൂടുതല്‍ ചെലവ് വരുന്ന സാഹചര്യത്തില്‍ മാത്രമേ ഇന്‍ഷൂറന്‍സ് കമ്പനിയില്‍ നിന്നുള്ള അപ്രൂവലിനായി കാത്തിരിക്കേണ്ടതുള്ളൂ. അതാവട്ടെ അടിയന്തിര ഘട്ടങ്ങളിലാണെങ്കില്‍ അപ്രൂവലിന് കാത്തിരിക്കാതെ തന്നെ ചികിത്സ നല്‍കാന്‍ ചികിത്സാ കേന്ദ്രങ്ങള്‍ക്ക് ബാധ്യതയുണ്ട്.
ഏകീകൃത സഹകരണ ആരോഗ്യ ഇൻഷുറൻസ് പോളിസി പ്രകാരമുള്ള പരിരക്ഷകൾ ലഭിക്കുന്നവർ പരസ്പര ധാരണ പ്രകാരം വഹിക്കേണ്ട ആനുപാതിക നിരക്ക് ഒഴികെ ആരോഗ്യ സേവനങ്ങൾക്ക് ഒരുവിധ നിരക്കുകളും അടയ്‌ക്കേണ്ടതില്ല. ഔട്ട്‌പേഷ്യന്റ് വിഭാഗത്തിൽ ഒറ്റത്തവണത്തെ ചികിത്സക്കോ കിടത്തി ചികിത്സക്കോ ശസ്ത്രക്രിയക്കോ ഉള്ള ചെലവ് 500 റിയാലിൽ കവിയുന്ന സാഹചര്യങ്ങളിൽ മാത്രമേ ഇൻഷുറൻസ് കമ്പനികളുടെ അപ്രൂവൽ വേണ്ടതുള്ളൂ എന്ന് ഏകീകൃത ഹെൽത്ത് ഇൻഷുറൻസ് നിയമാവലി അനുശാസിക്കുന്നുണ്ട്.
അടിയന്തര കേസുകളിൽ അപ്രൂവലിന് കാത്തുനിൽക്കാതെ ഉടനടി ചികിത്സ നൽകണം. ഇതിന് ഇൻഷുറൻസ് കമ്പനികളിൽ നിന്ന് മുൻകൂട്ടി അപ്രൂവൽ ലഭിക്കേണ്ട ആവശ്യമില്ല. ഇത്തരം കേസുകൾ സ്വീകരിച്ച് 24 മണിക്കൂറിനകം ആശുപത്രികൾ ഇൻഷുറൻസ് കമ്പനികളെ അറിയിക്കണമെന്നാണ് വ്യവസ്ഥ. ഇൻഷുറൻസ് കവറേജ് അപ്രൂവൽ അപേക്ഷയിൽ മറുപടി നൽകുന്നതിനുള്ള പരമാവധി സമയം 60 മിനിറ്റ് ആണ്.
അപ്രൂവലിന് അയച്ച് മറുപടി ലഭിക്കുവാന്‍ ഒരു മണിക്കൂറിലധികം വൈകിയാല്‍, അത് അപ്രൂവ് ചെയ്തതായി പരിഗണിക്കപ്പെടും. കഴിഞ്ഞ വര്‍ഷാവസാനത്തെ കണക്കുകള്‍ പ്രകാരം 81 ലക്ഷത്തോളം (80,80,000) വിദേശികള്‍ക്കാണ് സൗദിയില്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് പരിരക്ഷയുള്ളത്. ഇന്‍ഷൂറന്‍സ് പരിരക്ഷയുള്ളവര്‍ക്ക് രാജ്യത്താകെയുള്ള 5202 സ്ഥാപനങ്ങള്‍ വഴി സേവനങ്ങള്‍ ലഭിക്കും. 26 ഇന്‍ഷൂറന്‍സ് കമ്പനികളും ഏഴ് ക്ലെയിം മാനേജ്‌മെന്റ് കമ്പനികളും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ സന്ദര്‍ശനവിസയിലുള്ളവര്‍ക്ക് ഏഴ് ഇന്‍ഷൂറന്‍സ് കമ്പനികൾവഴിയാണ് സേവനങ്ങള്‍ ലഭ്യമാകുക.