വ്യാഴാഴ്ചയോടെ കേരളത്തിൽ കാലവർഷമെത്തും; ചൊവ്വാഴ്ച സംസ്ഥാനത്തുടനീളം മഴ, 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Share
വ്യാഴാഴ്ചയോടെ കേരളത്തിൽ കാലവർഷമെത്തും; ചൊവ്വാഴ്ച സംസ്ഥാനത്തുടനീളം മഴ, 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷം 2026 ജൂൺ നാലോടെ കേരളത്തിൽ എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അതോടൊപ്പം തെക്കുപടിഞ്ഞാറൻ, തെക്കുകിഴക്കൻ അറബിക്കടലിന്‍റെ കൂടുതൽ ഭാഗങ്ങൾ, ലക്ഷദ്വീപ്, തമിഴ്‌നാട് എന്നിവടങ്ങളിലെ ചില പ്രദേശങ്ങൾ, ബംഗാൾ ഉൾക്കടലിന്‍റെ വിവിധ ഭാഗങ്ങൾ (തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന്‍റെ ബാക്കി ഭാഗങ്ങൾ, വടക്കുകിഴക്കൻ, മധ്യ-കിഴക്കൻ, മധ്യ-പടിഞ്ഞാറൻ, തെക്കുപടിഞ്ഞാറൻ ഭാഗങ്ങൾ ഉൾപ്പെടെ) കാലവർഷം വ്യാപിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.

തെക്കൻ കേരള തീരത്തോട് ചേർന്ന്, തെക്കുകിഴക്കൻ അറബിക്കടലിന് മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നു. ജൂൺ 2 മുതൽ 8 വരെ തീയതികളിൽ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട ശക്തമായ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു. ഇടിമിന്നലോടും ശക്തമായ കാറ്റോടും (മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയുള്ള) കൂടി വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് സംസ്ഥാനത്ത് അതിശക്തമായ മഴ വരുന്നു. ചൊവ്വാഴ്ച എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.

കാലാവസ്ഥാ വകുപ്പിന്‍റെ 5 ദിവസത്തേക്കുള്ള മഴ പ്രവചനം ഇങ്ങനെ...

ഓറഞ്ച് അലർട്ട്...

2/06/2026 (ചൊവ്വ) : മലപ്പുറം, കോഴിക്കോട്, വയനാട്

03/06/2026 (ബുധൻ) : ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ

04/06/2026 (വ്യാഴം) : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ

05/06/2026 (വെള്ളി) : തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

06/06/2026 (ശനി) : കണ്ണൂർ, കാസറഗോഡ്

യെലോ അലർട്ട്

02/06/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസറഗോഡ്

03/06/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

04/06/2026: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

05/06/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം

06/06/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

Read more

തിരഞ്ഞെടുപ്പ് കമ്മിഷനുമായുള്ള പോരാട്ടം ഇനി സുപ്രീം കോടതിയിൽ; രാഹുൽഗാന്ധിയുടെ ഹർജി നാളെ പരിഗണിക്കും

തിരഞ്ഞെടുപ്പ് കമ്മിഷനുമായുള്ള പോരാട്ടം ഇനി സുപ്രീം കോടതിയിൽ; രാഹുൽഗാന്ധിയുടെ ഹർജി നാളെ പരിഗണിക്കും

ന്യൂഡൽഹി: എസ്.ഐ.ആർ. നടപടികളുടെ ഭാഗമായി വോട്ടർപ്പട്ടികയിൽനിന്ന് പേരുകൾ നീക്കംചെയ്യുന്നത് ചോദ്യംചെയ്തുകൊണ്ട് ലോക്സഭാ പ്രതിപക്ഷ നേതാ

കങ്കണ റണാവത്തിനെതിരായ വ്യാജവും അശ്ലീലവുമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്ന് ഡൽഹി ഹൈക്കോടതി

കങ്കണ റണാവത്തിനെതിരായ വ്യാജവും അശ്ലീലവുമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്ന് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്തിനെക്കുറിച്ച് ഓൺലൈൻ മാധ്യമങ്ങളിൽ പ്രചരിക്കുന്ന എഐ നിർമിതവും വ്യാജവും അശ്ലീലവുമായ ഉള്

വീണയുമായി ചേർന്ന് അനധികൃതമായി സമ്പാദിച്ചു, ഔദ്യോഗികപദവി ദുരുപയോഗം ചെയ്ത് ഹവാല ഇടപാട്; മുഹമ്മദ് റിയാസിനെതിരെ എഫ്ഐആറിൽ പരാമർശം

വീണയുമായി ചേർന്ന് അനധികൃതമായി സമ്പാദിച്ചു, ഔദ്യോഗികപദവി ദുരുപയോഗം ചെയ്ത് ഹവാല ഇടപാട്; മുഹമ്മദ് റിയാസിനെതിരെ എഫ്ഐആറിൽ പരാമർശം

തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് കേസിലെ വിജിലൻസ് എഫ്ഐആറിലെ വിവരങ്ങൾ പുറത്തുവന്നു. പിണറായിയും വീണയും എക്സാലോജിക്കുമായി ചേർന്ന് ക്രിമി