ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യത; ഒൻപത് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

Share
ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യത; ഒൻപത് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യത. ഒൻപത് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി മുതൽ കാസർകോഡ് വരെയുള്ള ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പുള്ളത്.

ഇന്ന് 11 ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ് ഉള്ളത്. തൃശ്ശൂർ, പാലക്കാട്, മലപ്പുറം ഒഴികെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. മഴയോടൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മറ്റന്നാളോടു കൂടി കേരളത്തിൽ മഴയുടെ ശക്തി കുറയും. തെക്കൻ ഗുജറാത്ത് മുതൽ വടക്കൻ കേരളം വരെ നീളുന്ന തീരദേശ ന്യൂനമർദ പാത്തിയുടെ സ്വാധീനത്തിലാണ് കേരളത്തിൽ മഴ ഇത്രയും ശക്തമായത്. കാലാവസ്ഥയി വ്യതിയാനമുള്ളതിനാൽ കേരളതീരത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് മറ്റന്നാൾ വരെ തുടരും.

Read more

തമിഴ് തായ് വാഴ്ത്തും വന്ദേമാതരവും ഒഴിവാക്കി തമിഴ്നാടിന്റെ സ്വാതന്ത്ര്യദിനാഘോഷം; പതാകയുയർത്തി മുഖ്യമന്ത്രി വിജയ്

തമിഴ് തായ് വാഴ്ത്തും വന്ദേമാതരവും ഒഴിവാക്കി തമിഴ്നാടിന്റെ സ്വാതന്ത്ര്യദിനാഘോഷം; പതാകയുയർത്തി മുഖ്യമന്ത്രി വിജയ്

ചെന്നൈ: തമിഴ്തായ് വാഴ്ത്തും വന്ദേമാതരവും ഒഴിവാക്കി തമിഴ്നാട് സർക്കാരിൻ്റെ സ്വാതന്ത്ര്യദിനാഘോഷം. മുഖ്യമന്ത്രി സി ജോസഫ് വിജയ് ദേശീയ