മേഘപാളികൾക്കിടയിലൂടെ ഇനി കൊച്ചിയിൽനിന്നും മൂന്നാറിലേക്ക്‌ പറക്കാം

0

ഇനി കൊച്ചിയിൽ കോടമഞ്ഞിന്റെ താഴ്വരയായ മൂന്നാറിലേക്ക് വെറും അരമണിക്കൂറുകൊണ്ട് പറന്നിറങ്ങാം. കൊച്ചിയില്‍നിന്ന് മൂന്നാറിലേക്ക് ഹെലിടാക്‌സി സര്‍വീസ് ആരംഭിച്ചു. ജില്ലാ വിനോദസഞ്ചാര വകുപ്പും ബോബി ചെമ്മണ്ണൂരിന്റെ എന്‍ഹാന്‍സ് ഏവിയേഷന്‍ ഗ്രൂപ്പും ചേര്‍ന്നാണിത് തുടങ്ങിയത്. കൊച്ചിയില്‍നിന്ന് മൂന്നാറിലേക്കും തിരിച്ചും യാത്രചെയ്യാം.

കൊച്ചിയിൽ നിന്നു മൂന്നാറിലേക്ക് 35 മിനിട്ട് കൊണ്ട് എത്താം എന്നതാണ് ഹെലി ടാക്സിയുടെ പ്രത്യേകത. മൂന്നാറിലെത്തുന്ന മറ്റു സഞ്ചാരികൾക്കായി ഹെലികോപ്റ്ററിൽ ‘ജോയ് റൈഡും’ ഒരുക്കിയിട്ടുണ്ട്. .

നെടുമ്പാശേരി വിമാനത്താവളത്തിലാണ് ഹെലി ടാക്സിയുടെ ലാൻഡിങ്. കൊച്ചിയിൽ നിന്നു മൂന്നാറിലേക്ക് 9,500 രൂപയാണ് ഒരാളുടെ നിരക്ക്. മൂന്നാർ ചുറ്റിക്കറങ്ങുന്നതിന് 10 മിനിറ്റിന് 3500 രൂപ ഈടാക്കും. മൂന്നാർ ഹെലിടാക്സിയുടെ വെബ്സൈറ്റിലൂടെ യാത്ര ബുക്ക് ചെയ്യാം.

അത്യാവശ്യഘട്ടങ്ങളില്‍ ഹെലി ആംബുലന്‍സ് സൗകര്യവും ലഭിക്കും. ഹെലി ടാക്‌സി സര്‍വീസ് ആരംഭിച്ചതോടെ മൂന്നാറിലേക്ക് കൂടുതല്‍ വിദേശികളടക്കമുള്ള സഞ്ചാരികളെത്തുമെന്നാണ് പ്രതീക്ഷ.

ഹെലി ടാക്‌സി സര്‍വീസിനായി എത്തുന്ന സന്ദര്‍ശകരുടെ എണ്ണം വര്‍ദ്ധിക്കുന്നതനുസരിച്ച് നെടുമ്പാശേരിയില്‍ നിന്നും കൂടതല്‍ സര്‍വ്വീസുകള്‍ ആരംഭിക്കാനാണ് തീരുമാനം. ഹെലികോപ്റ്റര്‍ ഇറങ്ങാനായി ലോക് ഹാര്‍ട്ട് മൈതാനം കൂടാതെ പഴയ മൂന്നാറിലെ ഹൈ ആള്‍ട്ടിറ്റിയൂഡ് സ്റ്റേഡിയവും പരിഗണനയിലുണ്ട്.