എം.എ യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റര്‍ കൊച്ചിയില്‍ ഇടിച്ചിറക്കി

Share

കൊച്ചി: പ്രമുഖ വ്യവസായി എം.എ യൂസഫലി യാത്ര ചെയ്തിരുന്ന ഹെലികോപ്റ്റര്‍ അടിയന്തരമായി ഇടിച്ചിറക്കി. എറണാകുളം പനങ്ങാടാണ് ഹെലികോപ്റ്റർ അടിയന്തിരമായി നിലത്തിറക്കിയത്. യൂസഫലിയും ഭാര്യയുമാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. യൂസഫലി അടക്കം ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നവർക്ക് പരിക്കുകൾ ഇല്ലെന്നും ഇവർ നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

ജനവാസ കേന്ദ്രത്തിന് മുകളില്‍ വച്ചാണ് ഹെലികോപ്റ്ററിന് തകരാറ് സംഭവിച്ചത്. സമീപത്തുകൂടെ ഹൈവേ കടന്നുപോകുന്നുണ്ട്. ചതുപ്പിലേക്ക് ഇടിച്ചിറക്കാന്‍ കഴിഞ്ഞതിനാല്‍ വന്‍ ദുരന്തം ഒഴിവായി. രാവിലെ 8.30നായിരുന്നു സംഭവം. എം.എ യുസഫലിയും മറ്റ് നാല് പേരും ലേക്ക് ഷോര്‍ ആശുപത്രിയിലുള്ള ബന്ധുവിനെ കാണാന്‍ വരുകയായിരുന്നു. പനങ്ങാടുള്ള ഫിഷറീസ് കോളേജ് ഗ്രൗണ്ടിലാണ് ഹെലികോപ്റ്റര്‍ ഇറക്കാന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഹെലികോപ്റ്ററിന് നിയന്ത്രണം വിട്ടത് മൂലം നേരത്തെ നിശ്ചയിച്ച സ്ഥലത്തുനിന്നും 200 മീറ്റര്‍ മാറിയുള്ള ചതുപ്പിലേക്ക് ഇടിച്ചിറക്കുകയായിരുന്നു.

Read more

സിന ദിവാകർ കേരള അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷൻ്റെ പുതിയ പ്രസിഡൻ്റ്

സിന ദിവാകർ കേരള അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷൻ്റെ പുതിയ പ്രസിഡൻ്റ്

തിരുവനന്തപുരം: കേരള അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷന്റെ വാർഷിക ജനറൽ ബോഡി യോഗം എറണാകുളത്ത് സമാപിച്ചു. സംഘടനയുടെ പുതി

വിസ്‌ ഫിനാൻഷ്യൽ ആപ്പും സ്വിച്ച് സംവിധാനവും അവതരിപ്പിച്ച് വിസ്‌ ഫിനാൻഷ്യൽ

വിസ്‌ ഫിനാൻഷ്യൽ ആപ്പും സ്വിച്ച് സംവിധാനവും അവതരിപ്പിച്ച് വിസ്‌ ഫിനാൻഷ്യൽ

കൊച്ചി: വിവിധ സാമ്പത്തിക സേവനങ്ങൾ ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ വിസ്‌ ഫിനാൻഷ്യൽ തയ്യാറാക്

പശ്ചിമേഷ്യൻ സംഘർഷത്തിൽ കടുത്ത ആശങ്ക; പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ബ്രിക്സ് ഉച്ചകോടി സംയുക്ത പ്രഖ്യാപനം

പശ്ചിമേഷ്യൻ സംഘർഷത്തിൽ കടുത്ത ആശങ്ക; പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ബ്രിക്സ് ഉച്ചകോടി സംയുക്ത പ്രഖ്യാപനം

ഡൽഹി: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന രൂക്ഷമായ സംഘർഷത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ബ്രിക്സ് (BRICS) ഉച്ചകോടി. അന്താരാഷ്ട്ര തർക്കങ്ങൾ യു