ഹെല്‍മെറ്റ്‌ ഇനി ആംബുലന്‍സും വിളിക്കും

അപകടമുണ്ടാകുന്ന അവസരങ്ങളില്‍ ആംബുലന്‍സ് എത്താന്‍ വൈകിയുള്ള മരണങ്ങള്‍ ഏറിവരുന്ന സാഹചര്യത്തില്‍ ആംബുലന്‍സിനെ സംഭവസ്ഥലത്തേക്ക് വിളിക്കാന്‍ സഹായിക്കുന്ന ഹെല്‍മെറ്റുമായി തായ്‌ലാന്‍ഡ് കമ്പനി. ഹെല്‍പ്‌മെറ്റ് എന്ന് പേരിട്ടിരിക്കുന്ന ഹെല്‍മെറ്റിന്റെ പ്രോട്ടോടൈപ്പ് കമ്പനി പുറത്തിറക്കി

അപകടമുണ്ടാകുന്ന അവസരങ്ങളില്‍ ആംബുലന്‍സ് എത്താന്‍ വൈകിയുള്ള മരണങ്ങള്‍ ഏറിവരുന്ന സാഹചര്യത്തില്‍ ആംബുലന്‍സിനെ സംഭവസ്ഥലത്തേക്ക് വിളിക്കാന്‍ സഹായിക്കുന്ന ഹെല്‍മെറ്റുമായി തായ്‌ലാന്‍ഡ് കമ്പനി. ഹെല്‍പ്‌മെറ്റ് എന്ന് പേരിട്ടിരിക്കുന്ന ഹെല്‍മെറ്റിന്റെ പ്രോട്ടോടൈപ്പ് കമ്പനി പുറത്തിറക്കി കഴിഞ്ഞു .

സിം കാര്‍ഡിന്റെയും ജി.പി.എസ് സംവിധാനത്തിന്റെയും സഹായത്തോടെയാണ് ഹെല്‍പ്‌മെറ്റ് പ്രവര്‍ത്തിക്കുകയെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നു. ഗുരുതരമായ അപകടം പറ്റിയാല്‍ ഇതിലെ സെന്‍സര്‍ സംവിധാനം പ്രത്യേക അലാറത്തിന്റെ സൗകര്യത്തോടെ അധികൃതരെ വിവരമറിയിക്കും. പെട്ടന്നു തന്നെ ആംബുലന്‍സ് സൗകര്യവും ഈ ഹെല്‍മറ്റ് തന്നെ ഏര്‍പ്പാടാക്കുമെന്നും അധികൃതര്‍ പറയുന്നു. ഇതിന്റെ നിര്‍മാണ ഘട്ടത്തിലാണ് കമ്പനിയെന്നും ഉടന്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കാമെന്നും അധികൃതര്‍ പറയുന്നു. കമ്പനി ഈ സ്‌പെഷ്യല്‍ ഹെല്‍മെറ്റിനായി വെബ്‌സൈറ്റും ഒരുക്കിയിട്ടുണ്ട്. ഈ സൈറ്റില്‍ കസ്റ്റമേഴ്‌സിന് തങ്ങളുടെ വ്യക്തിഗത വിവരങ്ങളും അടിയന്തരഘട്ടങ്ങളില്‍ വിളിക്കേണ്ട നമ്പറുകളും രജിസ്റ്റര്‍ ചെയ്യാം.

Read more

30ാമത് ചലച്ചിത്രമേള:  ആദ്യ ഡെലിഗേറ്റായി 2024 ലെ ചലച്ചിത്ര അവാർഡ് ജേതാവ് ലിജോമോൾ ജോസ് നാളെ കിറ്റ് ഏറ്റുവാങ്ങും

30ാമത് ചലച്ചിത്രമേള: ആദ്യ ഡെലിഗേറ്റായി 2024 ലെ ചലച്ചിത്ര അവാർഡ് ജേതാവ് ലിജോമോൾ ജോസ് നാളെ കിറ്റ് ഏറ്റുവാങ്ങും

തിരുവനന്തപുരം: ലോക സിനിമയുടെ സമകാലികവും ചരിത്രപരവുമായ കാഴ്ചകൾ കോർത്തിണക്കി മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേള ഡിസംബർ 12 മുതൽ 19 വരെ തലസ്

30ാമത് ചലച്ചിത്രമേള: 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചിത്രങ്ങൾ പ്രദർശിപ്പിക്കും