ചെന്നൈ-മംഗലാപുരം ട്രെയ്ൻ പാളം തെറ്റി; ഒഴിവായത് വൻ അപകടം

ചെന്നൈ-മംഗലാപുരം ട്രെയ്ൻ പാളം തെറ്റി; ഒഴിവായത് വൻ അപകടം
image

പാലക്കാട്: ഷൊര്‍ണ്ണൂരില്‍ ചെന്നൈ മംഗലാപുരം മെയില്‍ പാളം തെറ്റി. എഞ്ചിന്‍ ഒഴികെയുള്ള ഭാഗങ്ങള്‍ പാളത്തില്‍ നിന്ന് തെന്നിമാറുകയായിരുന്നു.

ആളപായമോ പരുക്കുകളോയൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. രണ്ട് ബോഗികളാണ് പാളത്തിൽ നിന്ന് തെന്നി മാറിയത്. ഷൊർണൂർ റെയ്ൽവേ സ്റ്റേഷന് സമീപത്ത് വെച്ചാണ് ട്രെയിനിന്‍റെ ബോഗികൾ തെന്നി മാറിയത്.

യാത്രക്കാരുള്ള ഭാഗമല്ല പാളം തെറ്റിയത്. എഞ്ചിനും ചരക്ക് സാധനങ്ങൾ കയറ്റുന്ന ബോഗിയുമാണ് തെന്നി മാറിയത്.

അപകടത്തെതുടര്‍ന്ന് ഷൊര്‍ണ്ണൂരില്‍ നിന്ന് കോഴിക്കോട്ടേക്കും പാലക്കാടേക്കുമുള്ള ട്രെയിന്‍ സര്‍വീസ് ഭാഗികമായി തടസപ്പെടുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

ഒരു മണിക്കൂറിനുള്ളില്‍ തന്നെ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിക്കാന്‍ കഴിയുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Read more

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ന്യൂഡൽഹി: ഇൻഷുറൻസില്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങൾക്കെതിരേ കർശന നടപടിയുമായി കേന്ദ്രസർക്കാർ. ഇൻഷുറൻസില്ലാത്തതും പുതുക്കാത്തതുമായ വാഹനങ്ങൾ