5250 രൂപ മുടക്കി ഹിമാലയം കാണാം

ഹിമാലയം കാണാന്‍ ആര്‍ക്കാണ് ആഗ്രഹം ഇല്ലാത്തത്? എങ്കില്‍ ഇതാ ഒരു സുവര്‍ണ്ണാവസരം. വെറും 5250രൂപയ്ക്ക് പത്തുദിവസത്തെ  യാത്രയാണ് ഹിമാലയയാത്രാപ്രിയര്‍ക്കു കിട്ടുന്ന വമ്പന്‍ ഓഫര്‍. യൂത്ത് ഹോസ്റ്റല്‍ സംഘടനയാണ് ഈ ഓഫര്‍ മുന്നോട്ട് വെച്ചത്.

5250 രൂപ മുടക്കി ഹിമാലയം കാണാം
himalaya_640x360

ഹിമാലയം കാണാന്‍ ആര്‍ക്കാണ് ആഗ്രഹം ഇല്ലാത്തത്? എങ്കില്‍ ഇതാ ഒരു സുവര്‍ണ്ണാവസരം. വെറും 5250രൂപയ്ക്ക് പത്തുദിവസത്തെ  യാത്രയാണ് ഹിമാലയയാത്രാപ്രിയര്‍ക്കു കിട്ടുന്ന വമ്പന്‍ ഓഫര്‍. യൂത്ത് ഹോസ്റ്റല്‍ സംഘടനയാണ് ഈ ഓഫര്‍ മുന്നോട്ട് വെച്ചത്.

ഉത്തരാഖണ്ഡിലെ യൂത്ത് ഹോസ്റ്റല്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ഹിമാലയന്‍ പാക്കേജിലാണ് ഈ അത്യുഗ്രന്‍ ഓഫര്‍. ഓഗസ്റ്റ്-15 മുതല്‍ സെപ്റ്റംബര്‍ 15 വരെയുള്ള ദിവസങ്ങള്‍ക്കിടയില്‍ ഏതുദിവസവും ഓണ്‍ലൈനായി ബുക്ക് ചെയ്യാന്‍ അവസരമൊരുക്കിയിട്ടുണ്ട്. ഏപ്രില്‍ മെയ് മാസ പാക്കേജിന് ഇപ്പോള്‍ ബുക്ക് ചെയ്യാന്‍ അവസരമുണ്ട്. ഭക്ഷണവും താമസമുള്‍പ്പെടുന്നതാണ് ഈ ഓഫര്‍.

ഹിമാചലിലെ മാണാലിയാണ് പ്രധാന ലൊക്കേഷന്‍. കുളു, മണാലി അടങ്ങുന്ന ട്രിപ്പില്‍ 15 വയസ് പിന്നിട്ട ഏത് യൂത്ത് ഹോസ്റ്റല്‍ അംഗത്തിനും പങ്കെടുക്കാം. എട്ടു പകലും ഏഴു രാത്രിയും നീണ്ടു നിലനില്‍ക്കുന്ന പാക്കേജ്. വെജിറ്റേറിയന്‍ ഭക്ഷണം, താമസം, ട്രക്കിങ് ഉപകരണങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടെയാണ് ഇത്. ഒന്‍പത് രാത്രിയും പത്തു പകലുമാണ് ആകെയുള്ളത്. യൂത്ത് ഹോസ്റ്റല്‍ അംഗത്വത്തിനും പ്രോഗ്രാമിലേക്കു അപേക്ഷിക്കാനും ഓണ്‍ലൈന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. യു.കെ ആസ്ഥാനമായ യഹായി ഹോസ്റ്റലിങ് ഇന്റര്‍നാഷണലുമായി ചേര്‍ന്നാണ് ഇന്ത്യയിലെ യൂത്ത് ഹോസ്റ്റലിന്റെ പ്രവര്‍ത്തനം. 90 രാജ്യങ്ങളിലായി 4500 യൂത്ത് ഹോസ്റ്റലുകളുണ്ട്‍.

Read more

വൈനിൽ സ്പ്രൈറ്റ് ഒഴിച്ച് മെസി; കുതിച്ചുയർന്ന് കൊക്ക‌ കോളയുടെ ഓഹരി

വൈനിൽ സ്പ്രൈറ്റ് ഒഴിച്ച് മെസി; കുതിച്ചുയർന്ന് കൊക്ക‌ കോളയുടെ ഓഹരി

അസ്വാഭാവികമായ ഫൂഡ് കോംബോകൾ എപ്പോഴും വൈറലാകാറുണ്ട്. പക്ഷേ ഫുട്ബോൾ ഇതിഹാസം ലയണൽ മെസി ഒരു അസാധാരണ കോംബിനേഷൻ പങ്കു വച്ചതോടെ ഷെയർ മാർക്കറ്

ആക്ടിങ് പ്രസിഡന്റ് ഓഫ് വെനസ്വേല; സ്വയം പ്രഖ്യാപിച്ച് ചിത്രവും പ്രസിദ്ധീകരിച്ച് ട്രംപ്

ആക്ടിങ് പ്രസിഡന്റ് ഓഫ് വെനസ്വേല; സ്വയം പ്രഖ്യാപിച്ച് ചിത്രവും പ്രസിദ്ധീകരിച്ച് ട്രംപ്

വാഷിങ്ടണ്‍: വെനസ്വേലയ്ക്ക് മേലുള്ള അമേരിക്കയുടെ കടന്നുകയറ്റത്തിനിടെ വെനസ്വേലയുടെ 'ആക്ടിങ് പ്രസിഡന്റ്' എന്ന് വിശേഷിപ്പിച്ച് സ്