തിരുവനന്തപുരം: തുടര്‍ഭരണം നേടി ചരിത്രം സൃഷ്ടിച്ച പിണറായി വിജയന്റെ സര്‍ക്കാര്‍ അല്പസമയത്തിനകം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. വൈകീട്ട് മൂന്നരക്ക് സെൻട്രൽ സ്റ്റേഡിയത്തിലെ വിശാലമായ പന്തലിലാണ് ചടങ്ങ്. മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാർക്കും ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ സത്യവാചകം ചൊല്ലിക്കൊടുക്കും. ചടങ്ങിനായി മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിലെത്തി.
കർശന കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കെ ഹ്രസ്വമായി സംഘടിപ്പിക്കുന്ന ചടങ്ങിൽ സത്യപ്രതിജ്ഞക്ക് ശേഷം മന്ത്രിമാർ സെക്രേട്ടറിയറ്റിലെത്തി ആദ്യ മന്ത്രിസഭായോഗത്തിൽ പങ്കെടുക്കും . ചടങ്ങിന് ക്ഷണിക്കപ്പെട്ടവർ സെൻട്രൽ സ്റ്റേഡിയത്തിലേക്ക് എത്തിത്തുടങ്ങി.