എത്ര കേട്ടാലും മതി വരാത്ത മനോഹര ഗാനങ്ങളാണ് ഇതിഹാസ ഗായകൻ എസ്.പി.ബി യുടേത്… അദ്ദേഹത്തിന്റെ വിയോഗവാര്‍ത്ത സംഗീതലോകത്തെയാകെ ദുഖത്തിലാഴ്ത്തിയിരിക്കയാണ്. കോവിഡ് ബാധയെ തുടർന്ന് ചികിത്സയിലിരിക്കെ വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 1.04നായിരുന്നു എസ്. പി.ബി നമ്മോട് വിടപറഞ്ഞത്.
തെന്നിന്ത്യന്‍ ഭാഷകള്‍, ഹിന്ദി എന്നിവയുള്‍പ്പെടെ 16 ഇന്ത്യന്‍ ഭാഷകളിലായി 40,000ത്തിലധികം ഗാനങ്ങള്‍ പാടിയിട്ടുള്ള അദ്ദേഹത്തിന് പാട്ടുകളുടെ ഒരു റെക്കോഡ് പെരുമഴതന്നെയുണ്ട്. യേശുദാസിനുശേഷം ഏറ്റവും കൂടുതല്‍ ദേശീയ അവാര്‍ഡുകള്‍ നേടിയ ഗായകന്‍ എന്ന ബഹുമതി എസ്പിബിയ്ക്ക് അവകാശപ്പെട്ടതാണ്. മികച്ച ഗായകന്‍, സംഗീത സംവിധായകന്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്നീ വിഭാഗങ്ങളിലായി ആന്ധ്രാപ്രദേശ് സര്‍ക്കാരിന്‍റെ അവാര്‍ഡ് ഇരുപതിലേറെ തവണ ലഭിച്ചു. മികച്ച ഗായകനുളള ആന്ധ്രാപ്രദേശ് സര്‍ക്കാരിന്‍റെ നന്തി അവാര്‍ഡ് 24 തവണ ലഭിച്ചു. മികച്ച ഗായകനുളള കര്‍ണാടക സര്‍ക്കാരിന്‍റെ പുരസ്കാരം 3 വട്ടം ലഭിച്ചു. 4 വട്ടം തമിഴ്നാട്ടിലെ മികച്ച ഗായകനുളള സംസ്ഥാന പുരസ്കാരം നേടി. ഫിലിംഫെയര്‍ പുരസ്കാരങ്ങളടക്കം നിരവധി അംഗീകാരങ്ങള്‍ വേറെയും ലഭിച്ചു.
നാല് ഭാഷകളിലായി അമ്പതോളം സിനിമകള്‍ക്ക് സംഗീതസംവിധാനം നിര്‍വഹിച്ചു അദ്ദേഹം. കെ.ബാലചന്ദറിന്‍റെ മനതില്‍ ഉറുതി വേണ്ടും എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. തെലുങ്ക്, തമിഴ്,കന്നഡ ഭാഷകളിലായി എഴുപതില്‍പ്പരം ചിത്രങ്ങളില്‍ അഭിനയിച്ചു. തിരുടാ തിരുടാ, കാതലന്‍ അടക്കം തമിഴില്‍ മികച്ച വേഷങ്ങള്‍ അവതരിപ്പിച്ചു. ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ച ഇന്ത്യന്‍ ഗായകനെന്ന ബഹുമതിയും എസ്.പി.ബിക്ക് തന്നെ.
എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ ഹിറ്റ് ഗാനങ്ങളില്‍ ചിലത്…
മലരേ മൗനമാ…
സുന്ദരീ കണ്ണാല്‍ ഒരു സെയ്തി…
ഇളയ നിലാ പൊഴികിരതെ
എന്ന സത്തം ഇന്ത നേരം…
മണ്ണില്‍ ഇന്ത കാതലന്‍ട്രി…
തങ്ക താമരൈ മഗളേ…
ഓം നമഹ…
കണ്ണാല്‍ പേശും പെണ്ണൈ, മൊഴി…
നിലാവെ വാ…