കൊച്ചി: ശബരിമലയിൽ വിതരണം ചെയ്യുന്ന അരവണയിൽ ഉപയോഗിക്കുന്ന ഏലയ്‌ക്കയിൽ കീടനാശിനിയുടെ അംശം കണ്ടെത്തിയെന്ന് ലാബ് റിപ്പോർട്ട്. തിരുവനന്തപുരം ലാബിന്റെ പരിശോധനയിലാണ് ഞെട്ടിക്കുന്ന ഈ വിവരം. റിപ്പോർട്ട് ലാബ് ഹൈക്കോടതിയിൽ സമർപ്പിച്ചു. ഹൈക്കോടതി റിപ്പോർട്ട് നാളെ പരിശോധിക്കും. അരവണ കീടനാശിനിയുടെ അംശം അടങ്ങിയ ഭക്ഷണ പദാർത്ഥമാണെന്നാണ് റിപ്പോർട്ടിലുളളത്. സുരക്ഷിതമല്ലാത്ത ഏലയ്‌ക്കയാണ് അരവണയിൽ ഉപയോഗിക്കുന്നത്.
ഏലയ്‌ക്കാ വിതരണം സംബന്ധിച്ച് അയ്യപ്പാ സ്‌പൈസസ് കമ്പനി കോടതിയിൽ ഹർജി നൽകിയിരുന്നു. ഇത് പരിഗണിച്ച ശേഷം പരിശോധന നടത്താൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. തുടർന്ന് തിരുവനന്തപുരം ലാബ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. അടുത്ത നാല് ദിവസത്തേക്ക് സന്നിധാനത്ത് 100 ശതമാനം വെർച്വൽ ക്യൂ ബുക്കിംഗാണെന്നാണ് വിവരം. ഇന്നും ശക്തമായ ഭക്തജനത്തിരക്ക് തന്നെയാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്.