സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ ചിലയിടങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ ചിലയിടങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി
school-holiday

ജലനിരപ്പ് കുറയാത്തതിനാലും ഗതാഗതം പുനഃസ്ഥാപിക്കാന്‍ കഴിയാത്തതിനാലും കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും  ഓഗസ്റ്റ് 19ന്‌ തിങ്കളാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. അംഗന്‍വാടികള്‍ക്കും പ്രൊഫഷണല്‍ കോളേജുകള്‍ക്കും അവധി ബാധകമാണ്. ആലപ്പുഴ ജില്ലയിലെ മറ്റ് താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് കളക്റ്റർ  പ്രഖ്യാപിച്ചു.

കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും, പത്തനംതിട്ട ജില്ലയില്‍ തിരുവല്ല താലൂക്കിലെ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, മലപ്പുറം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളും കളക്ഷന്‍/ഡിസ്ട്രിബ്യൂഷന്‍ സെന്ററുകളും പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും കളക്ടര്‍ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.

Read more

സുനിത വില്യംസ് വിശ്രമജീവിതത്തിലേക്ക്; പെൻഷൻ മാത്രം ലക്ഷങ്ങൾ

സുനിത വില്യംസ് വിശ്രമജീവിതത്തിലേക്ക്; പെൻഷൻ മാത്രം ലക്ഷങ്ങൾ

ബഹിരാകാശ ഗവേഷക സുനിത വില്യംസ് നാസയിൽ നിന്ന് വിരമിക്കുകയാണ്. നീണ്ട 27 വർഷത്തെ ഗവേഷണത്തിനു ശേഷമാണ് സുനിത വിരമിക്കുന്നത്. 2025 ഡിസം