അതിതീവ്രമഴ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Share

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ അ‍ഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കണ്ണൂർ, കോഴിക്കോട്, കാസറഗോഡ്, മലപ്പുറം, തൃശൂർ എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിൽ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കാസറഗോഡ് ജില്ലയിൽ ഭാഗിക അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

കാസറഗോഡ് ജില്ലയിൽ സ്റ്റേറ്റ് , സിബിഎസ്ഇ, ഐസിഎസ് സി സ്‌കൂളുകൾ കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കോളജുകൾക്ക് അവധി ബാധകമല്ല. അവധി മൂലം നഷ്ട്ടപ്പെടുന്ന പഠനസമയം ക്രമീകരിക്കാൻ വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണെന്ന് നിർദേശം നൽകി. അവധി പ്രഖ്യാപിച്ച ജില്ലകളിൽ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ലെന്ന് അറിയിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് അടുത്ത നാല് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നാളെ വടക്കൻ കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. മലപ്പുറം, കണ്ണൂർ, കാസർഗോഡ്, ജില്ലകളിൽ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Read more

രണ്ടാമതൊരു ജീവനക്കാരിയുമായും ബന്ധം; എൻവിഡിയ സിഇഒ സ്ഥാനത്ത് നിന്നുള്ള പടിയിറക്കത്തിന് പിന്നാലെ ജെൻസൻ ഹുവാങ്ങിന്‍റെ മൂന്നാമത്തെ അവിഹിതവും പുറത്ത്

രണ്ടാമതൊരു ജീവനക്കാരിയുമായും ബന്ധം; എൻവിഡിയ സിഇഒ സ്ഥാനത്ത് നിന്നുള്ള പടിയിറക്കത്തിന് പിന്നാലെ ജെൻസൻ ഹുവാങ്ങിന്‍റെ മൂന്നാമത്തെ അവിഹിതവും പുറത്ത്

സാൻ ഫ്രാൻസിസ്കോ: എൻവിഡിയ മുൻ സിഇഒ ജെൻസൻ ഹുവാങ്ങിന് കമ്പനിയിലെ മറ്റൊരു ജീവനക്കാരിയുമായും അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് റി

ശബരിമലയിലേക്ക് കെഎസ്ആർടിസി ചാർട്ടേഡ് ബസ്

ശബരിമലയിലേക്ക് കെഎസ്ആർടിസി ചാർട്ടേഡ് ബസ്

തിരുവനന്തപുരം: ശബരിമല മണ്ഡല- മകരവിളക്ക് തീർഥാടനത്തോടനുബന്ധിച്ച് അയ്യപ്പ ഭക്തർക്ക് കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കാൻ കെഎസ്

മന്ത്രിമാരുടെ കാറുകൾ പഴഞ്ചനായെന്ന് സർക്കാർ; പുതിയ 24 കാറുകൾ വാങ്ങാൻ തീരുമാനം

മന്ത്രിമാരുടെ കാറുകൾ പഴഞ്ചനായെന്ന് സർക്കാർ; പുതിയ 24 കാറുകൾ വാങ്ങാൻ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് മന്ത്രിമാർക്ക് പുതിയ 24 കാറുകൾ വാങ്ങാൻ തീരുമാനം. മന്ത്രിമാരുടെ കാറുകൾ പഴയതായെന്നാണ് സർക്കാരിൻ്റെ

കാസിരംഗയിൽ വന്‍ വാഹനാപകടം; 24 പേര്‍ക്ക് ദാരുണാന്ത്യം

കാസിരംഗയിൽ വന്‍ വാഹനാപകടം; 24 പേര്‍ക്ക് ദാരുണാന്ത്യം

ഗുവാഹത്തി: അസമിലെ കാസിരംഗയിൽ ട്രാവലറും ട്രക്കും കൂട്ടിയിടിച്ച് വന്‍ അപകടം. 24 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഏഴിലേറെ പേര്‍ക്ക് ഗുരു