അവര്‍ തലചായ്ക്കുന്നത്‌ കുഴിമാടങ്ങളില്‍; മരണത്തിനു മുന്പേ കല്ലറകളില്‍ അന്തിയുറങ്ങുന്ന ഒരു കൂട്ടം ജനങ്ങള്‍

ശവകല്ലറകളില്‍ അന്തിയുറങ്ങേണ്ടി വരുന്ന ഒരു കൂട്ടം ജനങ്ങളെ കുറിച്ചു കേട്ടിട്ടുണ്ടോ ? എങ്കില്‍ കേട്ടോളൂ ഇറാനിലെ ടെഹ്‌റാനില്‍ വീടില്ലാത്തവര്‍ ശൈത്യകാലത്തെ കൊടും തണുപ്പിനെ അതിജീവിക്കാന്‍ കഴിയുന്നത് ശവക്കല്ലറകളിലാണത്രെ.

അവര്‍ തലചായ്ക്കുന്നത്‌ കുഴിമാടങ്ങളില്‍; മരണത്തിനു മുന്പേ കല്ലറകളില്‍ അന്തിയുറങ്ങുന്ന ഒരു കൂട്ടം ജനങ്ങള്‍
Homeless

ശവകല്ലറകളില്‍ അന്തിയുറങ്ങേണ്ടി വരുന്ന ഒരു കൂട്ടം ജനങ്ങളെ കുറിച്ചു കേട്ടിട്ടുണ്ടോ ? എങ്കില്‍ കേട്ടോളൂ ഇറാനിലെ ടെഹ്‌റാനില്‍ വീടില്ലാത്തവര്‍ ശൈത്യകാലത്തെ കൊടും തണുപ്പിനെ അതിജീവിക്കാന്‍ കഴിയുന്നത് ശവക്കല്ലറകളിലാണത്രെ.ഭവനരഹിതരായ 50ഓളം പേരാണ് ശവക്കല്ലറകള്‍ തുറന്നു രാത്രികാലങ്ങളില്‍ അന്തിയുറങ്ങുന്നത്.

തണുപ്പ് കാലങ്ങളെ അതിജീവിക്കാന്‍ ഇവര്‍ക്ക് ഇതല്ലാതെ വേറെ മാര്‍ഗമില്ല.എന്നാല്‍ ഭവനരഹിതരായ ഇവര്‍ക്ക് ഒരല്പം സമാധാനത്തോടെ അന്തിയുറങ്ങാന്‍ ആശ്രയം ഈ ശവകല്ലറകള്‍ മാത്രമേ ഉള്ളൂ.സ്ത്രീകളും കുട്ടികളും അടക്കം 50 പേരാണ് വൃത്തിഹീനമായ അവസ്ഥയില്‍ ഇങ്ങനെ ശവക്കല്ലറയില്‍ കഴിയുന്നത്. കല്ലറകളില്‍ ഉറങ്ങിയിരുന്നവരില്‍ ചിലര്‍ പത്ത് വര്‍ഷമായി ഈ രീതി തുടര്‍ന്നു വരുകയാണെന്നാണ് റിപ്പോര്‍ട്ട്.സയ്യിദ് ഗൊലാം ഹൊസൈനി എന്ന ഫോട്ടോഗ്രാഫര്‍  പകര്‍ത്തിയ ചിത്രങ്ങളിലൂടെയാണ് ഭവനരഹിതരുടെ ദുരിതപൂര്‍ണമായ അവസ്ഥ പുറം ലോകം അറിഞ്ഞത്.

അതേസമയം, വീടില്ലാതെ സ്മശാനത്തില്‍ കഴിയുന്നവരെല്ലാം, മയക്കുമരുന്നിന് അടിമകളാണെന്നാണ് സര്‍ക്കാറിന്റെ വാദം. ഇറാനിയന്‍ സര്‍ക്കാറിന്റെ ഔദ്യോഗിക കണക്കുകളുടെ അടിസ്ഥാനത്തില്‍, തലസ്ഥാന നഗരിയായ ടെഹ്‌റാനില്‍ മാത്രമായി, 5000 സ്ത്രീകള്‍ ഉള്‍പ്പെടെ 15000 വീടില്ലാത്ത ആളുകള്‍ താമസിക്കുന്നുണ്ട്. എന്നാല്‍, യഥാര്‍ത്ഥ സംഖ്യ ഇതിന്റെ ഇരട്ടിയാണെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നത്.

Read more

ട്രാൻസ്ജെൻഡറുകൾക്ക് സർക്കാർ ആശുപത്രികളിൽ പ്രത്യേക വാർഡ് ഒരുക്കും; നിർദേശം നൽകി ആരോഗ്യമന്ത്രി

ട്രാൻസ്ജെൻഡറുകൾക്ക് സർക്കാർ ആശുപത്രികളിൽ പ്രത്യേക വാർഡ് ഒരുക്കും; നിർദേശം നൽകി ആരോഗ്യമന്ത്രി

തിരുവനന്തപുരം: ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് മെഡിക്കൽ കോളേജുകൾ, ജില്ലാ ആശുപത്രികൾ, ജനറൽ ആശുപത്രികൾ എന്നിവയിൽ പ്രത്യേക വാർഡുകൾ ഒരുക്കാൻ

ചെന്നൈയിലെ രണ്ടാമത്തെ വിമാനത്താവളം; ഒരാഴ്ചയ്ക്കുള്ളിൽ പരന്തൂരിന് പകരം രണ്ടിടങ്ങൾ കണ്ടെത്തി വിജയ് സർക്കാർ

ചെന്നൈയിലെ രണ്ടാമത്തെ വിമാനത്താവളം; ഒരാഴ്ചയ്ക്കുള്ളിൽ പരന്തൂരിന് പകരം രണ്ടിടങ്ങൾ കണ്ടെത്തി വിജയ് സർക്കാർ

ചെന്നൈ: പരന്തൂര്‍ വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതിന് പിന്നാലെ ചെന്നൈയിലെ രണ്ടാമത്തെ വിമാനത്താവളത്തിനായി ഒരാഴ്ചയ്ക്കകം രണ്ടിടങ്ങള്‍ ഷോ