എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് വീണ്ടും വിലക്കേര്‍പ്പെടുത്തി ഹോങ്കോങ്

Share

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് ഹോങ്കോങ് വീണ്ടും താത്കാലിക വിലക്കേര്‍പ്പെടുത്തി. ഈ ആഴ്ച തുടക്കത്തില്‍ മുംബൈ - ഹോങ്കോങ് വിമാനത്തിലെ യാത്രക്കാരില്‍ ചിലര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ നവംബര്‍ 10 വരെയാണ് എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്.

'ഈ ആഴ്ച ആദ്യം എയര്‍ ഇന്ത്യ മുംബൈ-ഹോങ്കോങ് വിമാനത്തില്‍ യാത്ര ചെയ്ത ഏതാനും യാത്രക്കാര്‍ ഹോങ്കോങ്ങിലെത്തിയതിന് ശേഷം കോവിഡ് സ്ഥിരീകരിച്ചു. - മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഹോങ്കോങ് സര്‍ക്കാരിന്റെ നിയമമനുസരിച്ച് യാത്രയ്ക്ക് 72 മണിക്കൂറിനുള്ളില്‍ കോവിഡ് നെഗറ്റീവ് ടെസ്റ്റ് റിപ്പോര്‍ട്ടു ട്ടുണ്ടെങ്കില്‍ യാത്രക്കാര്‍ക്ക് ഹോങ്കോങില്‍ പ്രവേശിക്കാം. മാത്രമല്ല, എല്ലാ അന്താരാഷ്ട്ര യാത്രക്കാരെയും ഹോങ്കോങ് വിമാനത്താവളത്തില്‍ കോവിഡ് പരിശോധനയ്ക്കും വിധേയമാക്കാറുണ്ട്.

ഇന്ത്യയെ കൂടാതെ, ബംഗ്ലാദേശ്, എത്യോപ്യ, ഫ്രാന്‍സ്, നേപ്പാള്‍, പാകിസ്താന്‍, ഫിലിപ്പീന്‍സ്, റഷ്യ, ദക്ഷിണാഫ്രിക്ക, യുകെ, യുഎസ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.

ഇത് നാലാം തവണയാണ് ഹോങ്കോങ്ങിലേക്കുള്ള എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ, ഡല്‍ഹി- ഹോങ്കോങ് എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് ഓഗസ്റ്റ് 18 മുതല്‍ ഓഗസ്റ്റ് 31 വരെയും സെപ്റ്റംബര്‍ 20 മുതല്‍ ഒക്ടോബര്‍ മൂന്ന് വരെയും ഒക്ടോബര്‍ 17 മുതല്‍ ഒക്ടോബര്‍ 30 വരെയും വിലക്കേര്‍പ്പെടുത്തിയിരുന്നു.

Read more

കേന്ദ്ര സർക്കാരിനെതിരെ സി.ജെ.പി വീണ്ടും സമരത്തിലേക്ക്; സെപ്റ്റംബർ 5-ന് ഡൽഹിയിൽ മാർച്ചും പ്രതിഷേധവും

കേന്ദ്ര സർക്കാരിനെതിരെ സി.ജെ.പി വീണ്ടും സമരത്തിലേക്ക്; സെപ്റ്റംബർ 5-ന് ഡൽഹിയിൽ മാർച്ചും പ്രതിഷേധവും

ന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടി (സിജെപി) വീണ്ടും സമരത്തിലേക്ക്. കേന്ദ്ര സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാതിരുന്നതിനെ തുടർന്നാണ്

നിതിൻ രാജിൻ്റെ മരണം; ഡിവൈഎസ്‌പി സുധീർ കല്ലന് സസ്പെൻഷൻ

നിതിൻ രാജിൻ്റെ മരണം; ഡിവൈഎസ്‌പി സുധീർ കല്ലന് സസ്പെൻഷൻ

കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെ ഒന്നാംവര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജ് ജീവനൊടുക്കിയ കേസില്‍ മുഖ്യപ്രതി ഡോ. എം.കെ റാമിന്

മൂന്ന് ദിവസം കൊണ്ട് 61.37 കോടി രൂപ; ഓണം ആഘോഷമാക്കി 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'

മൂന്ന് ദിവസം കൊണ്ട് 61.37 കോടി രൂപ; ഓണം ആഘോഷമാക്കി 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'

മലയാള സിനിമയെ അമ്പരപ്പിച്ചുകൊണ്ട് ബോക്സ് ഓഫീസിൽ റെക്കോർഡ് വേട്ട തുടരുകയാണ് 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'. റിലീസ് ചെയ്ത് വെറു