ഒരു ചായയുമായി ഒരു മണിക്കൂര്‍ ഇരുന്നാല്‍ പണിയാകും; ഈ ഹോട്ടലില്‍ ഭക്ഷണത്തിനു വിലയിടുന്നത് ഇവിടെ ചെലവിടുന്ന സമയമനുസരിച്ചു

ഒരു ഹോട്ടലില്‍ കയറിയാല്‍ മിക്കവരും ആദ്യം ചെയ്യുന്നത് എന്താകും. മേശപ്പുറത്തു ഇരിക്കുന്ന മെനു കാര്‍ഡ്‌ ഒന്ന് എടുത്തു അതിലെ വിഭവങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നതിനൊപ്പം അതിന്റെയെല്ലാം വിലനിലവാരം ഒന്നളക്കും.

ഒരു ചായയുമായി ഒരു മണിക്കൂര്‍ ഇരുന്നാല്‍ പണിയാകും; ഈ ഹോട്ടലില്‍ ഭക്ഷണത്തിനു വിലയിടുന്നത് ഇവിടെ ചെലവിടുന്ന സമയമനുസരിച്ചു
food

ഒരു ഹോട്ടലില്‍ കയറിയാല്‍ മിക്കവരും ആദ്യം ചെയ്യുന്നത് എന്താകും. മേശപ്പുറത്തു ഇരിക്കുന്ന മെനു കാര്‍ഡ്‌ ഒന്ന് എടുത്തു അതിലെ വിഭവങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നതിനൊപ്പം അതിന്റെയെല്ലാം വിലനിലവാരം ഒന്നളക്കും. സമ്മതിച്ചാലും ഇല്ലെങ്കിലും നമ്മളില്‍ പലരും ഇത് ചെയ്യാറുണ്ട്. കൈയിലുള്ള പണവും മെനുവിലെ ഭക്ഷണത്തിന്റെ നിരക്കും വെച്ച് ഒന്ന് കണക്ക് കൂടി നോക്കാത്തവര്‍ വളരെ കുറവായിരിക്കും.

എന്നാല്‍ ഭക്ഷണത്തിന്റെ അളവിനേക്കാള്‍ അവിടെ ചിലവിടുന്ന സമയം നോക്കി വില നിശ്ചയിക്കുന്ന ഒരു ഹോട്ടലിനെ കുറിച്ചു കേട്ടിട്ടുണ്ടോ ? അതെ ഡല്‍ഹിയിലാണ് ആ ഹോട്ടല്‍.

ഇവിടെ ബില്‍ ഇടുന്നത് എത്ര നേരം ഇവിടെ ഇരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ്. വളരെ വേഗത്തില്‍ ഭക്ഷണം കഴിച്ച് തീര്‍ക്കുന്നവര്‍ക്ക് ബില്‍ വളരെ കുറവായിരിക്കും എന്ന് അര്‍ത്ഥം. ഭക്ഷണ പ്രിയര്‍ക്ക്‌ ഇവിടെ വന്ന് എത്ര ആഹാരം വേണമെങ്കിലും കഴിക്കാം വേഗത്തില്‍ കഴിച്ചാല്‍ മാത്രം മതി. ഒരു ചായ മാത്രം ഓര്‍ഡര്‍ ചെയ്ത് കുറെ നേരം ഇരുന്ന് രസിച്ചു കുടിക്കാം എന്ന് കരുതിയാല്‍ പണിയാകും എന്ന് സാരം.  ഗുഡ്ഗാവിലുള്ള പിപ്പിള്‍ ആന്‍ഡ് കോ എന്ന റെസ്‌റ്റോറന്റിലാണ് പുത്തന്‍ രീതി പരീക്ഷിക്കുന്നത്.തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമാണ് ഈ രീതിയില്‍ ഇവിടെ ഭക്ഷണം വിളമ്പുന്നത്. ഡിം സം പോലുള്ള ലഘു ഭക്ഷണങ്ങളും പിസ,പാസ്ത പോലുള്ള ഫില്ലറുകളുമാണ് ഇവിടെ ലഭിക്കുന്ന വിഭവങ്ങള്‍.

Read more

വനിത സംവരണ ഭേദഗതി ബില്‍ പരാജയപ്പെട്ടു

വനിത സംവരണ ഭേദഗതി ബില്‍ പരാജയപ്പെട്ടു

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ നടന്ന വോട്ടെടുപ്പില്‍ വനിത സംവരണ ഭേദഗതി ബില്‍ പരാജയപ്പെട്ടു. മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചാല്‍ മാത്രമേ ഭരണഘടന ഭേദഗതി

വാല്‍പ്പാറ അപകടത്തിൽപ്പെട്ടത് മലപ്പുറത്തെ അധ്യാപകർ; മരിച്ചവരിൽ 7 പേർ സ്ത്രീകൾ, 9 മരണം സ്ഥിരീകരിച്ചു

വാല്‍പ്പാറ അപകടത്തിൽപ്പെട്ടത് മലപ്പുറത്തെ അധ്യാപകർ; മരിച്ചവരിൽ 7 പേർ സ്ത്രീകൾ, 9 മരണം സ്ഥിരീകരിച്ചു

പൊള്ളാച്ചി-വാൽപ്പാറ റോഡിലെ 13 -ാം ഹെയർപിൻ വളവിൽ വാഹനാപകടത്തില്‍ എട്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം. മലപ്പുറത്തുനിന്ന് വിനോദയാത്രയ്ക്

നിതിൻ രാജിന്‍റെ മരണം; ഡോ. റാമിനെ കോളെജിൽ നിന്ന് പുറത്താക്കി

നിതിൻ രാജിന്‍റെ മരണം; ഡോ. റാമിനെ കോളെജിൽ നിന്ന് പുറത്താക്കി

കണ്ണൂർ: അഞ്ചരക്കണ്ടിയിലെ കണ്ണൂർ ഡെന്‍റൽ കോളജ് വിദ്യാർഥി ആർ.എൽ. നിതിൻരാജിന്‍റെ മരണത്തിൽ ആരോപണ വിധേയനായ അധ്യാപകൻ ഡോ.എം.കെ. റാമിനെ പുറത്താ