ലോകത്തിലെ ഏറ്റവും വലിയ ഹോട്ടല്‍ 2017 ല്‍ തുറക്കും; ഹോട്ടലിനുള്ളില്‍ 10,000 മുറികളും 70 റെസ്‌റ്റോറന്റുകളും

ലോകത്തെ ഏറ്റവും വലിയ ആഡംബര ഹോട്ടല്‍ സൗദി അറേബ്യയില്‍ വരുന്നു.ലോകത്തിലെ തന്നെ ഏറ്റവും വലിയ ഹോട്ടലിന്റെ നിര്‍മാണം 2017 ഓടെ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. ഈ വമ്പന്‍ ഹോട്ടലിന്റെ നിര്‍മാണ ചിലവ് കേള്‍ക്കണോ, 350 കോടി ഡോളര്‍ അതായത് 22050 കോടി രൂപ.

ലോകത്തിലെ ഏറ്റവും വലിയ ഹോട്ടല്‍ 2017 ല്‍ തുറക്കും; ഹോട്ടലിനുള്ളില്‍ 10,000 മുറികളും 70 റെസ്‌റ്റോറന്റുകളും
saudihotel

ലോകത്തെ ഏറ്റവും വലിയ ആഡംബര ഹോട്ടല്‍ സൗദി അറേബ്യയില്‍ വരുന്നു.ലോകത്തിലെ തന്നെ ഏറ്റവും വലിയ ഹോട്ടലിന്റെ നിര്‍മാണം 2017 ഓടെ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. ഈ വമ്പന്‍ ഹോട്ടലിന്റെ നിര്‍മാണ ചിലവ് കേള്‍ക്കണോ, 350 കോടി ഡോളര്‍ അതായത് 22050 കോടി രൂപ.

അബ്രാജ് കുദയ് എന്നാണ് മെക്കയില്‍ നിര്‍മിക്കുന്ന ഈ ഹോട്ടലിന്റെ പേര്.എഴുപത് റസ്റ്റോറന്റുകളും അഞ്ചു ഹെലിപ്പാഡുകളും പതിനായിരം മുറികളും ഇവിടെ ഉണ്ടാകും . 14 ലക്ഷം ചതുരശ്ര മീറ്റര്‍ കെട്ടിടവ്യാപ്തിയുള്ള ഹോട്ടല്‍ മക്ക സെന്‍ട്രല്‍ സോണിലെ മനാഫിയ മേഖലയിലാണു നിര്‍മിക്കുന്നത്. പരമ്പരാഗതമായ മരൂഭൂമി കോട്ടയുടെ മാതൃകയില്‍ സൃഷ്ടിച്ചിട്ടുള്ള ഹോട്ടലില്‍ ബസ് സ്‌റ്റേഷന്‍, ഷോപ്പിംഗ് മാള്‍, ഫുഡ് കോര്‍ട്ടുകള്‍, കോണ്‍ഫറന്‍സ് സെന്ററുകള്‍ എന്നിവയുണ്ട്. ഹോട്ടല്‍ വ്യവസായ മേഖലയില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വികസനം നടക്കുന്ന നഗരമാണ് മക്ക. ഈ രംഗത്ത് സൗദിയില്‍ ഒന്നാമതും മിഡില്‍ ഈസ്റ്റ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പന്ത്രണ്ടാം സ്ഥാനത്തും മക്കയാണ്.

Read more

പഞ്ചസാര കയറ്റുമതി വിലക്കി കേന്ദ്രം; സെപ്റ്റംബർ 30 വരെ നിരോധനം

പഞ്ചസാര കയറ്റുമതി വിലക്കി കേന്ദ്രം; സെപ്റ്റംബർ 30 വരെ നിരോധനം

ന്യൂഡൽഹി: രാജ്യത്തെ പഞ്ചസാര കയറ്റുമതി സെപ്റ്റംബർ 30 വരെ നിരോധിച്ചതായി ഉത്തരവിട്ട് കേന്ദ്ര സർക്കാർ. നിലവിലെ പശ്ചിമേഷ്യൻ സംഘർഷത്തിന്‍റെ

ജനം വിജയ്‌യെ ഏൽപ്പിച്ചത് സ്‌ക്രീനിൽ അവതരിപ്പിക്കുന്ന വേഷത്തെക്കാളും വലിയ ഉത്തരവാദിത്തം; മലേഷ്യൻ പ്രധാനമന്ത്രി

ജനം വിജയ്‌യെ ഏൽപ്പിച്ചത് സ്‌ക്രീനിൽ അവതരിപ്പിക്കുന്ന വേഷത്തെക്കാളും വലിയ ഉത്തരവാദിത്തം; മലേഷ്യൻ പ്രധാനമന്ത്രി

ചെന്നൈ: തമിഴ്നാടിന്റെ പുതിയ മുഖ്യമന്ത്രിയായി അധികാരമേറ്റ ജോസഫ് വിജയ്ക്ക് അഭിനന്ദനമറിയിച്ച് മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം. തന്