Four children have been found alive after surviving a plane crash and spending weeks fending for themselves in Colombia’s Amazon jungle.
Colombia’s president said the rescue of the siblings, aged 13, nine, four and one, was “a joy for the whole country”.
The children’s mother and two pilots were killed when their light aircraft crashed in the jungle on 1 May.
The missing children became the focus of a huge rescue operation involving dozens of soldiers and local people.
കൊളംബിയയിലെ ആമസോൺ കാടുകളിൽ വിമാനാപകടത്തെ അതിജീവിച്ച് ആഴ്ചകളോളം കാട്ടിൽ കഴിഞ്ഞ നാല് കുട്ടികളെ ജീവനോടെ കണ്ടെത്തി.
പതിമൂന്നും , ഒമ്പതും,നാലും ഒരു വയസ്സുമുള്ള സഹോദരങ്ങളെ രക്ഷാപ്രവർത്തകരും ഗ്രാമവാസികളും ചേർന്നാണ് ഘോര വനത്തിൽ നിന്ന് രക്ഷപ്പെടുത്തിയത്.
മെയ് 1 ന് കാട്ടിൽ അവരുടെ ലൈറ്റ് എയർക്രാഫ്റ്റ് തകർന്ന് കുട്ടികളുടെ അമ്മയും രണ്ട് പൈലറ്റ്മാരും ഉൾപ്പെടെ മൂന്ന് പേർ മരണപ്പെട്ടിരുന്നു.
അപകടത്തിനു ശേഷം കാണാതായ കുട്ടികളെ ഡസൻ കണക്കിന് സൈനികരും ഗോത്ര വർഗ്ഗക്കാരുടെ സഹായത്തോടെ മറ്റ് രക്ഷാ പ്രവർത്തകരും 40 ദിവസത്തോളം നടത്തിയ തിരച്ചലിലാണ് ഒരുവർഷം മാത്രം പ്രായമുള്ള ഒരു കുട്ടിയുൾപ്പടെയുള്ള നാലു മക്കളെയും കണ്ടെത്തുന്നത്. മെയ് 1ന് വിമാനം അപകടത്തിൽ പെടുമ്പോൾ ഇളയ കുട്ടിക്ക് 11 മാസം മാത്രമാണ് പ്രായം.
സൂര്യ പ്രകാശം പോലും കാടിന്റെ അടിത്തട്ടിൽ എത്തിപ്പെടാൻ കഴിയാത്തത്ര
ഘോരവനമായ ആമസോൺ കാടുകളിൽ 40 ദിവസം അലഞ്ഞുതിരിഞ്ഞ് നടന്ന കുട്ടികൾ ജീവനോടെ രക്ഷ പെട്ടത് ലോകത്തിൽ ആദ്യ സംഭവമാണ്.
ഓപ്പറേഷൻ ഹോപ്പ് എന്നാണ് രക്ഷാ പ്രവർത്തനത്തിന് കൊളമ്പിയൻ സർക്കാർ പേര് നൽകിയത്.
ഈ ദൗത്യം രാജ്യത്തിനാകെ അത്ഭുതവും സന്തോഷകരവുമാണെന്നും കൊളംബിയൻ പ്രസിഡന്റ് പറഞ്ഞു.