ലെബനോൺ തലസ്ഥാനമായ ബെയ്റൂട്ടിൽ വൻ സ്ഫോടനം. ബെയ്റൂട്ട് തുറമുഖത്തിലെ ഗോഡൗണിൽ വമ്പൻ പൊട്ടിത്തെറി ഉണ്ടായെന്നാണ് ബിബിസിയുടെ റിപ്പോർട്ട്. ഇരട്ട സ്‌ഫോടനമുണ്ടായാതാണ് റിപ്പോര്‍ട്ട്. സ്ഫോടനത്തിൻ്റെ കാരണം എന്താണെന്ന് ഇതുവരെ അറിവായിട്ടില്ല. മുൻ പ്രധാനമന്ത്രി റഫീഖ് ഹരീരിയുടെ കൊലപാതകക്കേസിലെ വിധി വരാനിരിക്കെയാണ് സ്ഫോടനം.
നൂറുകണക്കിന് മീറ്ററുകള്‍ ദൂരത്തിലുള്ള കെട്ടിടങ്ങളെ വരെ പിടിച്ചുകുലുക്കുന്ന വന്‍ പൊട്ടിത്തെറിയുടെ വീഡിയോകള്‍ പുറത്തുവന്നു. ആളാപയം സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല. ഒട്ടേറെ പേർക്ക് പരുക്ക് പറ്റുകയും ഒട്ടേറെ വാഹനങ്ങൾക്ക് നാശൻഷ്ടം സംഭവിക്കുകയും ചെയ്തുവന്നാണ് പ്രാധമിക നിഗമനം.
പ്രാദേശിക സമയം വൈകുന്നേരം 6 മണിക്കാണ് സ്ഫോടനം ഉണ്ടായത്. ബെയ്റൂട്ടിലെ തുറമുഖത്തിനടുത്ത് സ്ഫോടക വസ്തുക്കൾ സൂക്ഷിക്കുന്ന നിരവധി ഗോഡൗണുകളുണ്ടെന്നും അവിടെയാണ് പൊട്ടിത്തെറി ഉണ്ടായതെന്നും ഔദ്യോഗിക വാർത്താ ഏജൻസിയായ എൻഎൻഎയുടെ റിപ്പോർട്ട് ചെയ്യുന്നു.