ലോക കോടീശ്വരന്മാരുടെ പട്ടികയില്‍ മുകേഷ് അംബാനി എട്ടാം സ്ഥാനത്ത്

Share

ന്യൂഡൽഹി: റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി ലോക കോടീശ്വരപട്ടികയിൽ എട്ടാം സ്ഥാനത്ത്‌. ചൊവാഴ്ച പുറത്തുവിട്ട ഹുറൂണ്‍ ഗ്ലോബല്‍ റിച്ച് ലിസ്റ്റ് 2021ലാണ് പുതിയവിവരങ്ങളുള്ളത്.

ഒരുവര്‍ഷത്തിനിടെ അംബാനിയുടെ ആസ്തി 24ശതമാനം വര്‍ധിച്ച് 6.09 ലക്ഷംകോടി രൂപയാതോടെയാണ് അംബാനി വീണ്ടും എട്ടാം സ്ഥാനം തിരിച്ച പിടിച്ചത്. ഗൗതം അദാനിയും കുടുംബവും പട്ടികയിൽ 48-ാംസ്ഥാനത്തുണ്ട്. 2.34 ലക്ഷം കോടി രൂപയാണ് ആസ്തി.

ടെസ്‌ലയുടെ ഇലോണ്‍ മസ്‌കാണ് ഒന്നാംസ്ഥാനത്തുള്ളത്. ഒറ്റ വര്‍ഷംകൊണ്ട് മസ്‌കിന്റെ ആസ്തിയില്‍ 151 ബില്യണ്‍ ഡോളറാണ് കൂടിയത്. അദ്ദേഹത്തിന്റെ മൊത്തം ആസ്തി 197 ബില്യണ്‍ ഡോളറാണ്. ശിവ് നാടാർ(58), ലക്ഷ്മി മിത്തൽ (104), സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സൈറസ് പുനവാല (113) എന്നിവരാണ് പട്ടകയിലുള്ള പ്രമുഖ ഇന്ത്യക്കാർ. ഇന്ത്യക്കാരായ 209ശതകോടീശ്വരന്മാരിൽ 177 പേർ രാജ്യത്ത് ജീവിക്കുന്നവരാണ്. പട്ടികയിൽ യുഎസിൽനിന്നുള്ളവർ 689 പേരാണ്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ