മൂന്നാമതും ഗർഭിണി; ഗർഭച്ഛിദ്രത്തിനു വിസമ്മതിച്ച ഭാര്യയെ ലൈംഗികബന്ധത്തിനിടെ ഭർത്താവ് കഴുത്തറുത്തു കൊന്നു

Share

സാവോപോളോ: ഗർഭച്ഛിദ്രത്തിനു വിസമ്മതിച്ച ഭാര്യയെ ലൈംഗികബന്ധത്തിനിടെ ഭർത്താവ് കഴുത്തറുത്തു കൊന്നു. സാവോപോളോയിലെ വാർസെ പോളിസ്റ്റയിൽ കഴിഞ്ഞ ഡിസംബറിലായിരുന്നു സംഭവം. ഭാര്യമൂന്നാമതും ഗർഭിണിയായതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. 22 വയസ്സുകാരിയും രണ്ടു കുട്ടികളുടെ അമ്മയുമായ ഫ്രാൻസിൻ ഡോസ് സാന്റോസാണ് കൊല്ലപ്പെട്ടത്.

ഡിസംബർ 22ന് രാത്രി ശാരീരികബന്ധത്തിനിടെ ഭർത്താവ് മാർസെലോ അറൗജോ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. നാലും രണ്ടും വയസ്സുള്ള കുട്ടികളുടെ അമ്മയായ ഫ്രാൻസിൻ മൂന്നാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചതിനു പിന്നാലെയായിരുന്നു കൊലപാതകം. ഇത്രയും ചെറിയ പ്രായത്തിൽ മൂന്നു കുട്ടികളുടെ അച്ഛനാവുന്നതിന്റെ ജാള്യതയായിരുന്നു കൊലപാതകത്തിന് കാരണം. സാമ്പത്തിക ബുദ്ധിമുട്ടുകളും അറൗജോയെ കൃത്യം നടത്താൻ പ്രേരിപ്പിച്ചതായി പൊലീസ് പറഞ്ഞു.

Read more

സാങ്കേതിക തകരാർ; മലേഷ്യൻ എയർലൈൻസിന് ചെന്നൈയിൽ അടിയന്തര ലാൻഡിങ്

സാങ്കേതിക തകരാർ; മലേഷ്യൻ എയർലൈൻസിന് ചെന്നൈയിൽ അടിയന്തര ലാൻഡിങ്

ചെന്നൈ: ക്വാലാലംപൂരിൽ നിന്ന് ജിദ്ദയിലേക്ക് പോകുകയായിരുന്ന മലേഷ്യ എയർലൈൻസ് വിമാനം ചെന്നൈയിൽ അടിയന്തരമായി ഇറക്കി. രണ്ടാമത്തെ എൻജി

ട്രാൻസ്ജെൻഡറുകൾക്ക് സർക്കാർ ആശുപത്രികളിൽ പ്രത്യേക വാർഡ് ഒരുക്കും; നിർദേശം നൽകി ആരോഗ്യമന്ത്രി

ട്രാൻസ്ജെൻഡറുകൾക്ക് സർക്കാർ ആശുപത്രികളിൽ പ്രത്യേക വാർഡ് ഒരുക്കും; നിർദേശം നൽകി ആരോഗ്യമന്ത്രി

തിരുവനന്തപുരം: ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് മെഡിക്കൽ കോളേജുകൾ, ജില്ലാ ആശുപത്രികൾ, ജനറൽ ആശുപത്രികൾ എന്നിവയിൽ പ്രത്യേക വാർഡുകൾ ഒരുക്കാൻ