ദുബായ്: ട്വന്റി 20 ലോകകപ്പിലെ രണ്ടാം സെമിയില്‍ പാകിസ്താനോട് പൊരുതി വിജയകൊടി നാട്ടി ഓസീസ് പട ഫൈനലിൽ. രണ്ടാം സെമിയില്‍ പാകിസ്താനെ അഞ്ചു വിക്കറ്റിന് തകര്‍ത്താണ് ഓസ്‌ട്രേലിയ ഫൈനലില്‍ എത്തിയത്. തുടക്കത്തിൽ ഒന്നുകാലിടറിയെങ്കിലും ആറാം വിക്കറ്റില്‍ ഒന്നിച്ച മാര്‍ക്കസ് സ്റ്റോയ്‌നിസ് – മാത്യു വെയ്ഡ് സഖ്യമാണ് ഓസീസിനെ വിജയത്തിലെത്തിച്ചത്. ഇതോടെ നവംബര്‍ 14-ന് നടക്കുന്ന ഫൈനലില്‍ ഓസീസ്, ന്യൂസീലന്‍ഡിനെ നേരിടും.
പാകിസ്താന്‍ ഉയര്‍ത്തിയ ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യം ആറു പന്തുകള്‍ ശേഷിക്കേ ഓസ്‌ട്രേലിയ മറികടന്നു. ഒരു ഘട്ടത്തില്‍ അഞ്ചിന് 96 റണ്‍സെന്ന നിലയില്‍ തോല്‍വി മുന്നില്‍ കണ്ട ഓസീസിനെ ആറാം വിക്കറ്റില്‍ 81 റണ്‍സ് കൂട്ടിച്ചേര്‍ത്ത മാര്‍ക്കസ് സ്റ്റോയ്‌നിസ് – മാര്‍ക്കസ് സ്റ്റോയ്‌നിസ് – മാത്യു വെയ്ഡ് സഖ്യമാണ് ഓസ്‌ട്രേലിയയ്ക്ക് അനായാസം ജയം സമ്മാനിച്ചത്.
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ മുഹമ്മദ് റിസ്‌വാന്‍റെയും ഫഖര്‍ സമന്‍റെയും തകര്‍പ്പന്‍ അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തു. 52 പന്തില്‍ 67 റണ്‍സെടുത്ത റിസ്‌വാനാണ് പാക്കിസ്ഥാന്‍റെ ടോപ് സ്കോറര്‍. ഫഖര്‍ സമന്‍ 32 പന്തില്‍ 55 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ക്യാപ്റ്റന്‍ ബാബര്‍ അസം 39 റണ്‍സെടുത്തു. ഓസീസിനായി മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും ആദം സാംപ ഒരു വിക്കറ്റുമെടുത്തു.
52 പന്തില്‍ നിന്ന് നാലു സിക്‌സും മൂന്ന് ഫോറുമടക്കം 67 റണ്‍സെടുത്ത മുഹമ്മദ് റിസ്വാനാണ് ടീമിന്റെ ടോപ് സ്‌കോറര്‍. ടൂര്‍ണമെന്റില്‍ താരത്തിന്റെ മൂന്നാം അര്‍ധ സെഞ്ചുറിയായിരുന്നു ഇത്. ഇന്നിങ്‌സിന്റെ തുടക്കത്തില്‍ രണ്ടു തവണ ഓസീസ് ഫീല്‍ഡര്‍മാര്‍ റിസ്വാന്റെ ക്യാച്ച് നഷ്ടപ്പെടുത്തിയിരുന്നു.
ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്താനായി ഓപ്പണര്‍മാരായ ബാബര്‍ അസമും മുഹമ്മദ് റിസ്വാനും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. 10 ഓവറില്‍ ഇരുവരും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. 10 ഓവറില്‍ ഇരുവരും ചേര്‍ന്ന് 71 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 34 പന്തില്‍ നിന്ന് അഞ്ച് ഫോറടക്കം 39 റണ്‍സെടുത്ത ബാബറിനെ മടക്കി ആദം സാംപയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
നേരത്തെ ടോസ് നേടിയ ഓസ്‌ട്രേലിയ, പാകിസ്താനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഇരു ടീമുകളും മാറ്റങ്ങളില്ലാതെയാണ് കളത്തിലിറങ്ങിയത്.