ജനിക്കും മുൻപുതന്നെ ഇൻറർനെറ്റിൽ ഇടം നേടിയ ചൈനീസ് ഇരട്ട കുട്ടികളാണ് ചെറിയും, സ്ട്രോബെറിയും. സ്‌കാനിങ്ങിനിടെ അമ്മയുടെ വയറ്റിലിരുന്നും ‘അടികൂടുന്ന’ ഇരുവരുടേയും വീഡിയോ പുറത്തുവന്നതോടെയാണ് ജനിക്കും മുന്‍പേ ചെറിയും സ്‌ട്രോബറിയും വൈറലായത്.
ചൈനയിലെ ഷുവാനില്‍ നിന്നുള്ള ദമ്പതികളുടെ ഇരട്ട പെണ്‍കുട്ടികളാണ് ഇവര്‍. ഗര്‍ഭിണിയായിരിക്കെ ഡിസംബറില്‍ നടത്തിയ സ്‌കാനിങിനിടെയാണ്അമ്മയുടെ വയറ്റിലിരുന്ന് മുട്ടനാടിയുണ്ടാകുന്ന സമാനമായ കാഴ്ച ഡോക്ടറുടെ ശ്രദ്ധയില്‍പ്പെട്ടത്. ഈ കാഴ്ചയിൽ കൗതുകം തോന്നി കുട്ടികളുടെ പിതാവായ ടോ ആണ് വീഡിയോ പകര്‍ത്തി വീഡിയോ ആപ്ലിക്കേഷനായ ഡോയിനില്‍ അപ്ലോഡ് ചെയ്തത്.
‘വയറ്റിലിരുന്നും അടി കൂടുന്ന കുഞ്ഞുങ്ങള്‍’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ അപ്‌ലോഡ് ചെയ്തത്. വീഡിയോ പുറത്തു വിട്ടു നിമിഷങ്ങൾക്കുള്ളിൽ തന്നെ നിരവധിപേരാണ് ഈ വീഡിയോ കണ്ടത്. സഹോദരിമാരുടെ ഈ തല്ലുകൂടൽ മണിക്കൂറുകള്‍ക്കുള്ളില്‍ യുട്യൂബിലെത്തുകയും ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടം നേടി വൈറലാവുകയും ചെയ്തു. കുട്ടികള്‍ ജനിച്ചതിനു ശേഷമായിരുന്നു വീഡിയോ പുറത്തുവിട്ടത്.
ആദ്യ സ്‌കാനിങില്‍ ഇരുവരും അടികൂടുകയാണെങ്കിലും പിന്നീടുള്ള സ്‌കാനിങില്‍ ഇരുവരും കെട്ടിപ്പിടിച്ചിരിക്കുന്നതും കണ്ടിട്ടുണ്ട്, കുട്ടികളുടെ ആരോഗ്യത്തെ കുറിച്ച് അല്‍പം ആശങ്കകളുണ്ടായിരുന്നുവെങ്കിലും നാല് മാസത്തിനു ശേഷം ഇരുവരേയും ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തെന്നും ചൈനീസ് മാധ്യമത്തിന് നല്‍കിഅഭിമുഖത്തില്‍ ടോ പറഞ്ഞു.
മോ-മോ ട്വിന്‍സ് എന്നറിയപ്പെടുന്ന ഇരട്ടകളാണ് ചെറിയും സ്‌ട്രോബറിയും. സാധാരണയായി ഇരട്ടക്കുട്ടികള്‍ ഗര്‍ഭപാത്രത്തിലെ രണ്ട് അറകളിലായാണ് വളരുന്നത്. എന്നാല്‍ ഇവര്‍ ഒരേ അറകളിലാണ് ഉണ്ടായിരുന്നത്. ഇത്തരം ഇരട്ടങ്കൽ ഉള്ള ഘട്ടങ്ങളിൽ പ്രസവം ബുദ്ധിമുട്ടവനാണ് സാധ്യതയുണ്ടാകാറ്, ന്‍സ് യുകെയുടെ റിപ്പോര്‍ട്ട് പ്രകാരം 60,000ല്‍ 1 എന്ന നിലയിലാണ് ഇത്തരം കുട്ടികള്‍ ജീവനോടെ തുടരാനുള്ള സാധ്യത. എന്നാല്‍ ചെറിയും സ്‌ട്രോബറിയും കുഴപ്പങ്ങളൊന്നും കൂടാതെ ശസ്ത്രക്രിയയിലൂടെ പിറന്നുവീണു.2019 ഏപ്രില്‍ രണ്ടാമത്തെ ആഴ്ചയിലായിരുന്നു ഇരുവരുടേയും ജനനം.