ഇടുക്കി: ഇടുക്കി അണക്കെട്ടിന്റെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഉച്ചയ്ക്ക് രണ്ടിന് ഡാമിന്റെ ഒരു 40 സെന്റിമീറ്റര്‍ വരെ ഷട്ടര്‍ ഉയര്‍ത്തുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍. സെക്കന്റില്‍ 4000 ഘന അടി വെള്ളമായിരിക്കും പുറത്തേയ്ക്ക് ഒഴുക്കുക. മഴ തുടരുകയാണെങ്കില്‍ കൂടുതല്‍ ജലം പുറത്തേയ്ക്ക് ഒഴുക്കുക്കി റെഡ് അലേര്‍ട്ടിലേക്ക് എത്താതിരിക്കാനാണ് ശ്രമമെന്ന് മന്ത്രി അറിയിച്ചു.
നിലവില്‍ ഡാമിന്റെ ജലനിരപ്പ് 2398.76 അടിയായി ഉയര്‍ന്ന സാഹചര്യത്തിലാണ് ഡാമിന്റെ ഷട്ടര്‍ തുറക്കുന്നത്. 2399.03 അടിയായാല്‍ അണക്കട്ടില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കും. അണക്കെട്ട് തുറക്കുന്ന സാഹചര്യത്തില്‍ നദീ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്.