സാങ്കേതിക മേഖലയിലേക്ക് കൂടുതൽ സ്ത്രീകൾ വരണം : ശ്രുതി ശരണ്യം

0



സിനിമയുടെ സാങ്കേതിക മേഖലയിലേക്ക് കൂടുതൽ സ്ത്രീകൾ കടന്നുവന്നാൽ സ്ത്രീ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാനാകുമെന്ന് സംവിധായക ശ്രുതി ശരണ്യം. ഇതിലൂടെ മേഖലയിലെ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരമാകുമെന്നും രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി നടന്ന മാസ്റ്റർ ക്ലാസ്സിൽ ശ്രുതി ശരണ്യം പറഞ്ഞു.

സിനിമയുടെ സമസ്ത മേഖലകളിലും സ്ത്രീ സാന്നിധ്യം അനിവാര്യമാണെന്നും സ്ത്രീയും പുരുഷനും തമ്മിലുള്ള മത്സരമല്ല ,പ്രവർത്തന സമന്വയമാണ് വേണ്ടതെന്നും മാധ്യമ പ്രവർത്തക ശ്വേത ബജാജ് പറഞ്ഞു. നടിയും നിർമാതാവുമായ നമിത ലാൽ ,ജയൻ കെ ചെറിയാൻ ,നടി അനുപ്രിയ ഗോയങ്ക ,ഫെസ്റ്റിവൽ ക്യൂറേറ്റർ ഗോൾഡ സെല്ലം എന്നിവർ പങ്കെടുത്തു.