IIFK 2023: സമകാലിക കേരളത്തിൻ്റെ വൈവിധ്യകാഴ്ചകളുമായി 12 മലയാളചിത്രങ്ങൾ

വ്യക്തി, വ്യക്തിഹത്യ, ശരീരം, സ്വത്വം, പ്രതീക്ഷ തുടങ്ങിയ സമകാലിക വിഷയങ്ങൾ പ്രമേയമാക്കിയ 12 മലയാള ചിത്രങ്ങൾ രാജ്യാന്തര ചലച്ചിത്രമേളയിൽ. രഞ്ജൻ പ്രമോദ് രചനയും സംവിധാനവും നിർവഹിച്ച  ആക്ഷൻ ഡ്രാമ ത്രില്ലർ ചിത്രം ഒ.ബേബി, തിയേറ്ററുകളിൽ തരംഗമായി മാറിയ മമ്മൂട്ടി-ജ്യോതിക ചിത്രം കാതൽ-ദി കോർ, ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ആട്ടം തുടങ്ങിയ ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്. സുനിൽ മാലൂർ, ആനന്ദ് ഏകർഷി, വി ശരത്കുമാർ, ശ്രുതി ശരണ്യം, ഗഗൻ ദേവ് എന്നീ നവാഗതരുടെ ചിത്രങ്ങളും ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കും.

പോൾസൺ സ്കറിയ-ആദർശ് സുകുമാരൻ ടീമിൻ്റെ തിരക്കഥയിൽ ജിയോ ബേബിയാണ് കാതൽ-ദി കോർ  ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ തികച്ചും വൈവിധ്യമാർന്ന കഥാപാത്രമാണ് ചിത്രത്തിലെ മാത്യു. സമാധാനമുള്ള മരണം കാംക്ഷിക്കുന്ന യുവാവിൻ്റെ കഥപറയുന്ന സതീഷ് ബാബുസേനൻ, സന്തോഷ് ബാബുസേനൻ ചിത്രം, ആനന്ദ് മൊണാലിസ മരണവും കാത്ത്, വിഘ്നേഷ് പി ശശിധരൻ്റെ ഷെഹറാസാദ, ശാലിനി ഉഷാദേവി ഒരുക്കിയ എന്നെന്നും, ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ആട്ടം തുടങ്ങിയ ചിത്രങ്ങളും മലയാള സിനിമ ഇന്ന് വിഭാഗത്തിൽ പ്രദർശിപ്പിക്കും.

ജാതി വിവേചനം ചർച്ച ചെയ്യുന്ന നാല് യുവ വ്ലോഗർമാരുടെ കഥയാണ് ഈ വിഭാഗത്തിലെ വി ശരത്കുമാർ ചിത്രം നീലമുടി പങ്കുവയ്ക്കുന്നത്.സ്ത്രീകളുടെ ശരീര രാഷ്ട്രീയത്തേയും സ്വവർഗരതിയേയും സൂക്ഷ്മമായും സഹാനുഭൂതിയോടെയും അവതരിപ്പിക്കുന്ന ബി 32 മുതൽ 44 വരെ എന്ന ചിത്രവും ഈ വിഭാഗത്തിൽ  പ്രദർശിപ്പിക്കും. ശ്രുതി ശരണ്യമാണ് സംസ്ഥാന ചലച്ചിത്ര അവാർഡിൽ പ്രത്യേക പുരസ്‌കാരം നേടിയ ഈ ചിത്രത്തിന്റെ സംവിധായിക.

റിനോഷൻ സംവിധാനം ചെയ്ത ഫൈവ് ഫസ്റ്റ് ഡേറ്റ്സ്, ഗഗൻ ദേവിൻ്റെ ആപ്പിൾ ചെടികൾ, പ്രശാന്ത് വിജയ് സംവിധാനം ചെയ്ത ദായം, സുനിൽ മാലൂരിൻ്റെ വലസൈ പറവകൾ എന്നീ ചിത്രങ്ങളും ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കും.

Read more

ഊട്ടി അടക്കമുള്ള 30 പൈതൃക പാതകളിൽ ഹൈഡ്രജൻ ട്രെയിൻ ഓടിക്കാൻ ഇന്ത്യ

ഊട്ടി അടക്കമുള്ള 30 പൈതൃക പാതകളിൽ ഹൈഡ്രജൻ ട്രെയിൻ ഓടിക്കാൻ ഇന്ത്യ

പൈതൃക റെയിൽപ്പാതകളിൽ മലിനീകരണം തീരെയില്ലാത്ത ഹൈഡ്രജൻ ട്രെയിനുകൾ ഓടിക്കുന്നത് റെയിൽവേ പരിഗണിക്കുന്നു. ഊട്ടി, ഡാർജലിങ്, കാൽക്ക-ഷി

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സഹപാഠികളുടെ മോർഫ് ചിത്രം പ്രചരിപ്പിച്ചെന്ന് പരാതി; എംബിബിഎസ് വിദ്യാർത്ഥി പിടിയിൽ, പൊലീസ് സ്റ്റേഷനിൽ പ്രതിഷേധം

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സഹപാഠികളുടെ മോർഫ് ചിത്രം പ്രചരിപ്പിച്ചെന്ന് പരാതി; എംബിബിഎസ് വിദ്യാർത്ഥി പിടിയിൽ, പൊലീസ് സ്റ്റേഷനിൽ പ്രതിഷേധം

തിരുവനന്തപുരം: സഹപാഠികളുടെ മോർഫ് ചിത്രം പ്രചരിപ്പിച്ച കേസിൽ എംബിബിഎസ് വിദ്യാർത്ഥി പിടിയിൽ. വയനാട് സ്വദേശി എബൽ ആണ് അറസ്റ്റിലായത്. തിരു

വിദ്യാര്‍ഥികള്‍ക്കെതിരെ പ്രതികാര, ശിക്ഷാ നടപടികള്‍ പാടില്ല; ഉറപ്പു നല്‍കിയാല്‍ നിരാഹാരം അവസാനിപ്പിക്കാം: വാങ്ചുക്ക്

വിദ്യാര്‍ഥികള്‍ക്കെതിരെ പ്രതികാര, ശിക്ഷാ നടപടികള്‍ പാടില്ല; ഉറപ്പു നല്‍കിയാല്‍ നിരാഹാരം അവസാനിപ്പിക്കാം: വാങ്ചുക്ക്

നിരാഹാരം സമരം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിനു മുന്നില്‍ നിബന്ധനകള്‍വച്ച് പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക്ക്. കേന്ദ്ര മന്

വിദ്യാർഥി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം: പ്രതികരണവുമായി ജോജു ജോർജ്

വിദ്യാർഥി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം: പ്രതികരണവുമായി ജോജു ജോർജ്

ഡൽഹി ജന്തർമന്തറിൽ നടക്കുന്ന സിജെപി പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജോജു ജോർജ്. ഇപ്പോൾ നമ്മുടെ നാട്ടിൽ നടക്കുന്നത് അടിയന്തരാവസ്