ഇല്യാനയും ആന്‍ഡ്രുവും വേര്‍പിരിയുന്നു

ഇല്യാനയും ആന്‍ഡ്രുവും വേര്‍പിരിയുന്നു
article-l-201871998594832388000

നന്‍പന്‍ എന്ന വിജയ് ചിത്രത്തിലൂടെ പ്രേക്ഷകർക്ക്  പരിചിയതയായ നടി ഇല്യാന ഡിക്രൂസും ഫോട്ടോഗ്രാഫറായ ആന്‍ഡ്രൂ നീബോണും വേർപിരിയുന്നു. ഇല്യാന  ആൻഡ്രുവുമായുള്ള  തന്റെ പ്രണയ ബന്ധം പല തവണ സോഷ്യൽ മീഡിയയിലൂടെ  പ്രേക്ഷകരോട് തുറന്നു പറഞ്ഞിട്ടുണ്ട്. ഇരുവരുമൊന്നിച്ചുള്ള ഒരുപാട് ചിത്രങ്ങളും രണ്ടുപേരും സാമൂഹിക മാധ്യമങ്ങള്‍ വഴി പങ്കുവച്ചിട്ടുമുള്ളതാണ്.

ആന്‍ഡ്രുവിനൊപ്പമുള്ള ഫോട്ടോകള്‍ ഇല്യാന സാമൂഹ്യമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്തിരിക്കുകയാണ്. ഇതുകൂടാതെ ഇരുവരും ഇന്‍സ്റ്റാഗ്രാമിലും മറ്റും പരസ്പരം അണ്‍ഫോളോയും ചെയ്തിരിക്കുകയാണ്.ഇല്യാന ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരുന്ന ചിത്രങ്ങളിലേറെയും പകര്‍ത്തിയത് ആന്‍ഡ്രൂവായിരുന്നു.ഏറെ നാളായി ഇരുവരും ഒന്നിച്ചായിരുന്നു താമസം.

ഇരുവരും തമ്മിൽ വിവാഹിതരാണെന്നുപോലും സിനിമാരംഗത്ത് ഗോസിപ്പുകൾ ഉണ്ടായിരുന്നു. അതിനിടെയാണ് ഇവര്‍ വേര്‍പിരിഞ്ഞെന്ന വാര്‍ത്ത പുറത്തു വരുന്നത്. എന്നാൽ ഇരുവരും ഇതേകുറിച്ച് സ്ഥിരീകരണങ്ങളൊന്നും നടത്തിയിട്ടില്ല.

Read more

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതീക്ഷയുടെ തിളക്കമുള്ള സ്വപ്നങ്ങൾ വഹിച്ചുകൊണ്ട് ഒരു പുതുവർഷം കൂടി എത്തിച്ചേർന്