പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് കോവിഡ്

1

ഇസ്‌ലാമാബാദ്: പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് അദ്ദേഹം ഐസൊലേഷനില്‍ പ്രവേശിച്ചതായി നാഷണല്‍ ഹെല്‍ത്ത് സര്‍വീസിലെ ഉന്നത ഉദ്യോഗസ്ഥന്‍ ഫൈസല്‍ സുല്‍ത്താന്‍ അറിയിച്ചു.

വ്യാഴാഴ്ച ചൈനീസ് ചൈനീസ് പ്രതിരോധ വാക്‌സിനായ സിനോഫാമിന്റെ ആദ്യഡോസ് ഇമ്രാന്‍ഖാന്‍ സ്വീകരിച്ചിരുന്നു. പ്രധാനമന്ത്രി ഇമ്രാൻ ഖാന് രോഗമുക്തി ആശംസ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ഇമ്രാൻഖാന് ആശംസ നേർന്നത്.

ഇമ്രാൻ ഖാൻ വേഗത്തിൽ കോവിഡ് മുക്തനാകട്ടെ എന്നാണ് നരേന്ദ്ര മോദി ട്വീറ്റ് ചെയ്തത്. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കോവിഡ് ബാധിതനായെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് രോഗമുക്തി ആശംസിച്ച് നരേന്ദ്ര മോദി രംഗത്തെത്തിയത്.

പാകിസ്താനില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനകം 6.15 ലക്ഷം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. 13,700 പേര്‍ കോവിഡ് 19 ബാധിച്ച് മരിച്ചു. ആശുപത്രി കിടക്കകള്‍ വേഗത്തില്‍ നിറയുകയാണെന്നും നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കേണ്ടി വരുമെന്നും പാക് മന്ത്രി ആസാദ് ഉമര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.