രോഹിത്തും കോലിയും കാര്യവട്ടത്തേക്ക്; വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
ഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് ആവേശം പകരുന്ന പ്രഖ്യാപനവുമായി വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന, ട്വന്റി20 പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമുകളെ പ്രഖ്യാപിച്ചു. രോഹിത് ശർമയും വിരാട് കോലിയും ഏകദിന ടീമിൽ തിരിച്ചെത്തിയതോടെ കാര്യവട്ടത്തും താരപ്പകിട്ടേറും. മൂന്നു മത്സര ഏകദിന പരമ്പരയിലെ അവസാന മത്സരം 27ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ്.
മലയാളി താരം സഞ്ജു സാംസൺ ട്വന്റി20 ടീമിൽ സ്ഥാനം നിലനിർത്തി. ശ്രേയസ് അയ്യർ നയിക്കുന്ന ടി20 ടീമിൽ യുവതാരം വൈഭവ് സൂര്യവംശിക്കും ഇടം ലഭിച്ചു. ഏകദിന ടീമിൽ പുതുമുഖങ്ങളായ ഓൾറൗണ്ടർ നമൻ ധീറിനും പേസർ ഔഖിബ് നബിക്കും അവസരം ലഭിച്ചു. ഏഷ്യൻ ഗെയിംസ് ടീമിൽ ഉൾപ്പെട്ടിരുന്ന നിതീഷ് കുമാർ റെഡ്ഡിയെ പകരം ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെടുത്തി. വെറ്ററൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും ഏകദിന ടീമിൽ തിരിച്ചെത്തി.
ഏകദിന ടീം
ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോലി, റുതുരാജ് ഗെയ്‌ക്‌വാദ്, കെ.എൽ. രാഹുൽ, ധ്രുവ് ജുറെൽ, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, പ്രസീദ് കൃഷ്ണ, ഗുർനൂർ ബ്രാർ, മുഹമ്മദ് സിറാജ്, ഔഖിബ് നബി, യശസ്വി ജയ്‌സ്വാൾ.
ടി20 ടീം
ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), അഭിഷേക് ശർമ്മ, വൈഭവ് സൂര്യവംശി, ഇഷാൻ കിഷൻ, സഞ്ജു സാംസൺ, തിലക് വർമ്മ, ശിവം ദുബെ, കുൽദീപ് യാദവ്, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്ണോയ്, നിതീഷ് കുമാർ റെഡ്ഡി, അർഷ്ദീപ് സിംഗ്, പ്രിൻസ് യാദവ്, മായങ്ക് യാദവ്.