ഏഷ്യാകപ്പിൽ ഇന്ത്യൻ വനിതാ ടീം ബംഗ്ലാദേശിനെ 10 തോൽപ്പിച്ച് ഫൈനലിലേക്ക് മുന്നേറി.ധാംബുള്ള ഇന്റര്‍നാഷണല്‍ സ്‌റ്റേയിഡയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സ് മാത്രമാണ് നേടിയത്.
ബംഗ്ലാദേശിന്റെ തുടക്കം തന്നെ പിഴച്ചു. 32 റണ്‍സെടുത്ത ക്യാപ്റ്റന്‍ നിഗര്‍ സുല്‍ത്താനയും 19 റണ്‍സുമായി പുറത്താകാതെ നിന്ന ഷോര്‍ന അക്തറും മാത്രമാണ് ബംഗ്ലാദേശ് നിരയില്‍ രണ്ടക്കം കടന്നത്. രേണുക സിംഗ്, രാധാ യാദവ് എന്നിവർ മൂന്നു വിക്കറ്റ് വീതം നേടി ബംഗ്ലാദേശിന്റെ അസ്ഥി വേര് ഇളകിയത്.മറുപടി ബാറ്റിംഗില്‍ 11 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ ഇന്ത്യ അനായാസ വിജയം നേടി.
ഇന്ത്യന്‍ ഓപ്പണറും വൈസ് ക്യാപ്റ്റനുമായ സ്മൃതി മന്ദാനയാണ് (39 പന്തില്‍ 55) ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മന്ദാനയക്കൊപ്പം, സഹ ഓപ്പണര്‍ ഷെഫാലി വര്‍മ (28 പന്തില്‍ 26) പുറത്താവാതെ നിന്നു. 39 പന്തുകള്‍ നേരിട്ട മന്ദാന ഒരു സിക്‌സും ഒമ്പത് ഫോറും നേടി. ഷെഫാലിയുടെ ഇന്നിംഗ്‌സില്‍ രണ്ട് ഫോറുകള്‍ ഉണ്ടായിരുന്നു.